‘കേലെ കേലെ കുംബ
മൂപ്പന്ക്ക് മൂന്നു കുംബ
ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേല്‍ കണ്ണ് വെച്ച്…’
‘സ്റ്റേഷന് 5 ലെ ഒരു നാടോടി ഗാനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍തന്നെ ഓര്‍മ്മ വന്നത് നഞ്ചമ്മയെയായിരുന്നു. അയ്യപ്പനും കോശിയിലെയും അവരുടെ പാട്ട് മറക്കാനാവില്ല. പോരാത്തതിന് അവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. സ്റ്റേഷന് 5 ന്റെ പ്രധാന ലൊക്കേഷനും അട്ടപ്പാടിയായിരുന്നു. നഞ്ചമ്മയുടെ സ്വദേശവും അവിടെയായിരുന്നല്ലോ. ഷൂട്ടിംഗ് ഇടവേളകളില്‍ നഞ്ചമ്മയെക്കൊണ്ട് ആറോളം പാട്ടുകള്‍ പാടിച്ചു. അതില്‍ ഇഷ്ടപ്പെട്ട ഒരെണ്ണമാണ് ഈ സിനിമയ്ക്കുവേണ്ടി തെരഞ്ഞെടുത്തത്. ഗോത്രഭാഷയിലുള്ള പാട്ടായതുകൊണ്ടുതന്നെ അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല. അതുകൊണ്ടാണ് പ്രകാശ് മാരാറിനെവച്ച് സമാനമായ നാടന്‍ ശീലുകള്‍ എഴുതിച്ചത്. നമ്മള് ഈണമിട്ടൊരു പാട്ട് നഞ്ചമ്മയെക്കൊണ്ട് പാടിക്കാന്‍ സാധ്യമല്ല. അവരുടെ ഈണത്തിനനുസരിച്ച് സംഗീതം ഒരുക്കുന്ന ജോലി മാത്രമേ ഞാന്‍ നിര്‍വ്വഹിച്ചിട്ടുള്ളൂ. വിനോദ് കോവൂരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹവും നന്നായി പാടുന്ന ഒരാളാണ്. അതുകൊണ്ടാണ് നഞ്ചമ്മയോടൊപ്പം ചേര്‍ന്ന് പാടാന്‍ വിനോദ് കോവൂരിനെ തന്നെ തെരഞ്ഞെടുത്തത്. ഞങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ ഗംഭീരമായി അവര്‍ പാടിയിട്ടുണ്ട്. ആ പാട്ട് ഇത്ര വയറലായതിനു പിന്നില്‍ അവരുടെ കോണ്‍ട്രിബ്യൂഷനാണ് ഏറെയും.’ പ്രശാന്ത് കാനത്തൂര്‍ പറഞ്ഞു.
പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് സ്റ്റേഷന് 5. ഇന്ദ്രന്‍സാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചേവമ്പായി എന്ന വാര്‍ഡ് മെമ്പറുടെ വേഷമാണ് ഇന്ദ്രന്‍സിന്. പ്രയാണ്‍ വിഷ്ണു, ഡയാന ഹമീദ്, പ്രിയംവദ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പ്രതാപ് നായരാണ് ചിത്രത്തിന്റെ രചയിതാവും ഛായാഗ്രാഹകനും. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ. മായ നിര്‍മ്മിച്ച സ്റ്റേഷന് 5 ജനുവരി 7 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
നഞ്ചമ്മ പാടിയ ഗാനം കാണാം: https://www.youtube.com/watch?v=qiUCNzve3Zw
Recent Comments