സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ നിയമിച്ചുകൊണ്ട് ഗവണ്മെന്റ് ഉത്തരവായി. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം അഡീഷണല്‍ സെക്രട്ടറി ജനാര്‍ദ്ദനനാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ രാവിലെ കിന്‍ഫ്രാ പാര്‍ക്കിലുള്ള ചലച്ചിത്ര അക്കാദമിയുടെ ഓഫീസിലെത്തി രഞ്ജിത്ത് ചുമതലയേല്‍ക്കും. നിലവില്‍ സംവിധായകന് കമലാണ് അക്കാദമി ചെയര്മാന്.
അക്കാദമിയുടെ തലപ്പത്ത് രഞ്ജിത്ത് എത്തുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കാന്‍ ചാനലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത കാന്‍ചാനല്‍ ബ്രേക്ക് ചെയ്തത്.
Recent Comments