പുതുവത്സരാഘോഷത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ആഴ്ച ഭാര്യ സമയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആസിഫ് അലി റഷ്യയിലേയ്ക്ക് പോയത്. ആസിഫ് അഭിനയിച്ചുകൊണ്ടിരിക്കുന്ന എ രഞ്ജിത്ത് സിനിമയില്‍നിന്ന് ലീവെടുത്താണ് അദ്ദേഹം റഷ്യയിലേയ്ക്ക് പോയതും. ജനുവരി ആറാംതീയതി ജോയിന്‍ ചെയ്യേണ്ടതായിരുന്നു.
എന്നാല്‍ റഷ്യയില്‍നിന്ന് ദുബായിലെത്തിയ ആസിഫിനെയും സംഘത്തെയും കാത്തിരുന്നത് ഏഴ് ദിവസത്തെ നിര്‍ബ്ബന്ധിത ക്വാറന്റീനായിരുന്നു. ദുബായില്‍ ഒമിക്രോണ്‍ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബ്ബന്ധമാക്കിയിരിക്കുകയാണ്. ഇതോടെ ഏഴുദിവസം ആസിഫിനും സംഘത്തിനും ദുബായില്‍ തങ്ങേണ്ടി വരും. ഇതേത്തുടര്‍ന്ന് ആറാംതീയതി തുടങ്ങേണ്ടിയിരുന്ന എ രഞ്ജിത്ത് സിനിമയുടെ ഷൂട്ടിംഗും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ ഡേറ്റ് തീരുമാനിച്ചിട്ടില്ല.
Recent Comments