കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷ് തന്നെയാണ് തനിക്ക് കോവിഡ് പോസീറ്റീവായ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ക്വാറന്റയിനിലേയ്ക്ക് പോവുകയാണെന്നും താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടനടി ടെസ്റ്റിന് വിധേയമാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയില്‍ ടൊവിനോയ്ക്കൊപ്പമാണ് ഇപ്പോള്‍ കീര്‍ത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് തീരാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കീര്‍ത്തി കോവിഡ് ബാധിതയാകുന്നതും. ഇതോടെ വാശി ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കീര്‍ത്തിയുടെയും ടൊവിനോയുടെയും കോമ്പിനേഷന്‍ സീനുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളതും. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് മാറ്റിവയ്ക്കാതെ തരമില്ലായിരുന്നു. പുതിയ ഷെഡ്യൂള്‍ ഡേറ്റ് തീരുമാനിച്ചിട്ടില്ല. എങ്കിലും കീര്‍ത്തി രോഗവിമുക്തി നേടുന്ന മുറയ്ക്ക് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വാശിയുടെ അണിയറക്കാര്‍ പറഞ്ഞത്.
വാശി പൂര്‍ത്തിയാക്കി ഖാലിദ് റഹ്മാന്റെ തല്ലുമാലയില്‍ ടൊവി ജോയിന്‍ ചെയ്യാനിരിക്കുകയായിരുന്നു. എറണാകുളത്താണ് തല്ലുമാലയുടെ സെക്കന്റ് ഷെഡ്യൂള്‍ ആരംഭിക്കുന്നത്.
Recent Comments