എതിരെയുടെ ലൊക്കേഷനില്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ് വരെയും റഹ്മാന് ചെറിയ താടിയുണ്ടായിരുന്നു. ചെന്നൈയില്‍നിന്ന് കേരളത്തിലെത്തിയശേഷമാണ് അദ്ദേഹം ഷേവ് ചെയ്തത്. ക്ലീന്‍ഷേവില്‍ ലൊക്കേഷനിലെത്തിയ റഹ്മാനെ കണ്ട് എതിരെയുടെ സംവിധായകന് അമല്‍ അടക്കമുള്ളവര്‍ ഒന്നു പകയ്ക്കാതിരുന്നില്ല. റഹ്മാന്റെ ക്യാരക്ടര്‍ ലുക്കിന് ചെറിയ താടി അവര്‍ ആഗ്രഹിച്ചിരുന്നു. എന്തുകൊണ്ടോ അതവര്‍ക്ക് റഹ്മാനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇത് മനസ്സിലാക്കാതെയാണ് റഹ്മാനും ഷേവ് ചെയ്തത്.
പിന്നെ ക്യാരക്ടര്ലുക്ക് പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളായി. മുഖത്ത് പല മാറ്റങ്ങളും പരീക്ഷിച്ചു. ഒടുവില്‍ കണ്ണിലൊരു ബ്ലു കോണ്ടാക്ട് ലെന്‍സ് വച്ചു. തലമുടിയില്‍ അവിടവിടെ നരയും ഇട്ടു. നേരത്തെ കണ്ട ചുള്ളന് റഹ്മാനേ ആയിരുന്നില്ല അത്. റഹ്മാന്റെ പുതിയ ലുക്ക് സംവിധായകന് അമലിനും ക്യാമറാമാന് വിഷ്ണുനാരായണനും നന്നേ ബോധിച്ചു. അതോടെ എതിരെയിലെ അസ്ഹര്‍ മുഹമ്മദ് പിറവി കൊള്ളുകയായി.
റഹ്മാനില്‍നിന്ന് പൂര്‍ണ്ണമായും കഥാപാത്രത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞുവന്നത് ആദ്യ ഷോട്ടെടുത്ത സമയത്താണ്. ഇടക്കൊച്ചിയിലുള്ള നെറ്റോ ബംഗ്ലാവിലായിരുന്നു ഷൂട്ടിംഗ്. കൈയിലൊരു വാക്കിടോക്കിയുമായി മുറിക്കുള്ളിലേയ്ക്ക് കടക്കുന്ന അസ്ഹര്‍ മുഹമ്മദിന്റെ ഷോട്ടായിരുന്നു അത്. ആദ്യ ടേക്കുതന്നെ ഓക്കെയായി.
അസ്ഹര്‍ മുഹമ്മദ് എന്ന അന്വേഷണോദ്യോഗസ്ഥന് തീര്‍ത്തും വ്യത്യസ്തനാണ്. പോലീസിന്റെ സാമ്പ്രദായിക അന്വേഷണ രീതികളല്ല അദ്ദേഹം പിന്തുടര്ന്നിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു കേസ് ഏറ്റെടുത്ത് കഴിഞ്ഞാല്‍ പ്രതികള്‍ ഒന്ന് ഭയക്കും. കാരണം അവര്‍ ഊഹിക്കുന്നതിനേക്കാളും വേഗത്തില്‍ അദ്ദേഹം കേസ് ഡയറി കോടതിയില്‍ സമര്‍പ്പിക്കും. നിയമത്തിന്റെ ഒരു പഴുതുപോലും അവശേഷിപ്പിക്കാതെ.
സംവിധായകന് അമലിന്റെ കഥയ്ക്ക് സേതുവാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. റഹ്മാനെ കൂടാതെ ഗോകുല്‍ സുരേഷ്, നമിതാ പ്രമോദ്, ദിവ്യപിള്ള, മണിയന്‍പിള്ള രാജു, വിജയ് നെല്ലിസ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, കൃഷ്ണപ്രസാദ്, ഡോ. റോണി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
Recent Comments