ടൈറ്റില്‍ വായിച്ചിട്ട് ആരും ആവേശത്തോടെ ഓടിക്കയറണ്ട. പതിവ് ഓണ്‍ലൈന്‍ വാര്‍ത്തകളുടെ പൊള്ളത്തരങ്ങള്‍ക്ക് പിറകെ സഞ്ചരിക്കാനും ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. പക്ഷേ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അതിന്റെ അണിയറപ്രവര്‍ത്തകര്‍തന്നെ ഇത്തരമൊരു വീഡിയോ തയ്യാറാക്കിയതിന്റെ പിന്നിലെ കൗതുകമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിലുള്ളത്.
ബ്രോഡാഡിയുടെ പിച്ച് മീറ്റിംഗ് എന്ന പേരിലാണ് ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമാണ് വീഡിയോയിലുള്ളത്. ബ്രോഡാഡിയുടെ കഥ ആന്റണിക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പൃഥ്വിയോട് ലാല്‍സാറിന്റെ പൂര്‍ത്തിയാക്കാനുള്ള രണ്ട് പടങ്ങള്‍ കഴിഞ്ഞിട്ട് ബ്രോഡാഡി ചെയ്യാമെന്നാണ് ആന്റണി പറയുന്നത്. അതിനുള്ള മറുതന്ത്രമെന്ന നിലയിലാണ് ഇതിലൊരു പോലീസ് വേഷം ഉണ്ടെന്നും അത് അണ്ണനെവച്ച് ചെയ്യാന്‍ ഐഡിയ ഉണ്ടെന്നുമൊക്കെ പറഞ്ഞ് പൃഥ്വി എഴുന്നേല്ക്കാന് ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ ലാല്‍സാറിനോട് പറഞ്ഞ് ആ സിനിമകള്‍ തല്ക്കാലം മാറ്റിവയ്ക്കാം, ബ്രോഡാഡി ഉടനെ തുടങ്ങാം എന്നായി ആന്റണി. കമ്മീഷണര്‍ സിനിമയിലെ ബിജിഎമ്മിന്റെ പശ്ചാത്തലത്തില്‍ ആന്റണിക്ക് നേരെ നിന്ന് ഒരു സല്യൂട്ടും കൊടുത്ത് ഇറങ്ങുകയാണ് പൃഥ്വി, ആന്റണിയെ കബളിപ്പിച്ച കള്ളച്ചിരിയോടെ. കണ്ണാടിക്ക് മുന്നില്‍ നിന്ന് മീശ പിരിക്കുന്ന ആന്റണി ആ കമ്മീഷണര്‍ സിനിമ ഒന്നുകൂടി കാണമെന്ന് പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
പ്രേക്ഷകരെ സിനിമയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രൊമോഷന് വീഡിയോകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ഇതാദ്യമാണ്. അതുകൊണ്ടുതന്നെയാവണം വിഡിയോ ഇറങ്ങിയതിന് പിന്നാലെ ലക്ഷങ്ങളാണ് അത് കണ്ടിരിക്കുന്നത്.
മുന്‍പ് ബ്രോഡാഡിയുടെ ട്രെയിലര്‍ ഇറങ്ങിയപ്പോഴും ആന്റണിയെ ട്രോളിയുള്ള മോഹന്‍ലാലിന്റെ ഡയലോഗുകള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പോലീസ് വേഷത്തില്‍ ആന്റണിയെ കാണുമ്പോള്‍ ‘ഇയാള്‍ ഇവിടെയുമെത്തിയോ’ എന്നായിരുന്നു ലാലിന്റെ മാസ് ഡയലോഗ്.
എസ്.ഐ. ആന്റണി ജോസഫ് എന്ന കഥാപാത്രത്തെയാണ് ആന്റണി പെരുമ്പാവൂര്‍ ബ്രോഡാഡിയില്‍ അവതരിപ്പിക്കുന്നത്. ദൃശ്യത്തിലെ പോലീസ് വേഷത്തിലൂടെയാണ് ആന്റണിയുടെ പോലീസ് കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
35 ലേറെ സിനിമകളില്‍ അഭിനയിച്ച ആന്റണി അടുത്തിടെ താരസംഘടനയായ അമ്മയില്‍ അംഗത്വവും നേടിയിരുന്നു.
Recent Comments