ധാക്കാ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി നടന് ജയസൂര്യ തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി എന്ന ചലച്ചിത്രത്തിലെ മികച്ച പ്രകടനമാണ് ജയസൂര്യയെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഫിലിം ഫെസ്റ്റിവല്‍ അധികൃതര്‍ ചിത്രത്തിന്റെ സംവിധായകന് രഞ്ജിത്ത് ശങ്കറിനെ ഫോണ്‍ വഴി അറിയിക്കുകയായിരുന്നു.
ചടങ്ങില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും പങ്കെടുക്കേണ്ടതായിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഫലപ്രഖ്യാപനം നടക്കുമ്പോള്‍ ജയസൂര്യയും എറണാകുളത്തെ വീട്ടിലുണ്ടായിരുന്നു.
‘വളരെ സന്തോഷം. ഇത് മലയാളസിനിമയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ്.’ പുരസ്കാര ലബ്ധിയെക്കുറിച്ച് ജയസൂര്യ കാന്‍ ചാനലിനോട് പ്രതികരിച്ചു.
Recent Comments