മേപ്പടിയാന്റെ വ്യാജപതിപ്പ് ഫെയ്സ് ബുക്കിലൂടെയും ടെലിഗ്രാമിലൂടെയും പ്രചരിപ്പിച്ച മലപ്പുറം സ്വദേശി ജസീമിനെതിരെ ഉണ്ണിമുകുന്ദന് ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥിയും നടന് ഉണ്ണി മുകുന്ദന്റെ അച്ഛനുമായ മുകുന്ദന് മടത്തിപ്പറമ്പില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. ജസീമിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീന്‍ഷോട്ട് അടക്കം പരാതിയില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്.
മേപ്പടിയാന്റെ വ്യാജപതിപ്പ് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും കേസിന് പോയാല്‍ വലിയ പിഴ അടയ്ക്കണമെന്ന് ജസീമിന്റെ പോസ്റ്റിന് താഴെ കമന്റ് ഇട്ട അനിരുദ്ധ് രാജിന് ജസീം നല്‍കിയിരിക്കുന്ന മറുപടി അവര്‍ക്ക് പറ്റുമെങ്കില്‍ എന്നെ പിടിക്കാന്‍ പറ എന്നാണ്.
ഈ വെല്ലുവിളി കണ്ടില്ലെന്ന് നടിച്ചാല്‍ കൂടുതല്‍ പേര് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ മുതിരും. അതുകൊണ്ടാണ് കേസ് കൊടുത്തത്. ഉണ്ണി മുകുന്ദന്റെ പേഴ്സണല്‍ മാനേജര്‍ കൂടിയായ വിപിന്‍ കുമാര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോണ്‍നമ്പര്‍ ട്രെയ്സ് ചെയ്തിട്ടുണ്ടെന്നും അയാള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിപിന്‍ പറഞ്ഞു.
മേപ്പടിയാന്റെ വ്യാജപതിപ്പ് കാരണരുതെന്ന് അപേക്ഷിച്ച് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദനും ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
Recent Comments