കേട്ടതാണ്, തിരക്കഥ വായിച്ച് കേള്‍ക്കുന്നതിനിടെ ബേസില്‍ ജോസഫ് നിര്‍ത്താതെ ചിരിക്കുന്നുണ്ടായിരുന്നു. ദര്‍ശന രാജേന്ദ്രന്റെ അനുഭവവും മറിച്ചായിരുന്നില്ല. ആ ചിരിക്കൊടുവില്‍ അവര്‍ വിപിന്‍ദാസിന് യെസ് മൂളുകയായിരുന്നു. ആ ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’.
മുത്തുഗൗവിന് ശേഷം വിപിന്‍ദാസ് ഒരുക്കുന്ന ചിത്രമെന്ന് പറഞ്ഞാല്‍ ശരിയാവില്ല. അതിനുമുമ്പ് അദ്ദേഹം അന്താക്ഷരി എന്നൊരു ചിത്രംകൂടി സംവിധാനം ചെയ്തിരുന്നു. അതിന്റെ അനൗണ്‍സ്മെന്റ് വരാനിരിക്കുന്നതേയുള്ളൂ. അങ്ങനെ നോക്കിയാല്‍ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ജയ ജയ ജയ ജയഹേ.
‘ഇതൊരു സ്ത്രീപക്ഷ സിനിമയാണ്. പുരുഷന്റെ കാഴ്ചപ്പാടിലൂടെയാണ് ഇതിന്റെ കഥ പറയുന്നത്. ഒട്ടും സീരിയസല്ല. ഒരു തികഞ്ഞ ഫണ്‍ മൂവി. കൊല്ലമാണ് ഈ കഥയുടെ പശ്ചാത്തലം.’ വിപിന്‍ദാസ് പറയുന്നു.
‘ഞാനും എന്റെ സുഹൃത്ത് നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു സീരിയസ് അപ്രോച്ചില്‍ കഥ പറയാനായിരുന്നു അദ്യശ്രമം. പിന്നീട് അത് വേണ്ടെന്നുവച്ചു. കാരണം ആ ഗണത്തിലുള്ള പല സിനിമകളും അടുത്തിടെയും ഇറങ്ങിയിരുന്നു. ഏപ്രില്‍ അവസാനം അല്ലെങ്കില്‍ മെയ് ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. കൊല്ലമാണ് പ്രധാന ലൊക്കേഷന്‍. താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരെയും വൈകാതെ പ്രഖ്യാപിക്കും.’ വിപിന്‍ദാസ് പറഞ്ഞു.
ജാനേമന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിയേര്‍സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments