ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം തല്ലുമാലയുടെ സെക്കന്റ് ഷെഡ്യൂള്‍ എറണാകുളത്ത് ആരംഭിച്ചു. ഷൂട്ടിംഗിന്റെ ഭാഗമായി രണ്ട് മാസത്തോളം തല്ലുമാല ടീം എറണാകുളത്തുണ്ടാവും.
ആദ്യ ഷെഡ്യൂള്‍ തലശ്ശേരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു.
അനുരാഗ കരിക്കിന് വെള്ളം, ഉണ്ട, ലൗവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് തല്ലുമാല. മുഹസിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍.
ടൊവിനോയെയും കല്യാണിയെയും കൂടാതെ ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, സലിംകുമാര്‍, മാമുക്കോയ, ലുക്ക്മാന്‍, ഗോകുലന്, ബിനു പപ്പന്, നീന കുറുപ്പ്, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് തല്ലുമാല. സുധര്‍മ്മന്‍ വള്ളിക്കുന്നാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Recent Comments