‘ലാല്‍സാര്‍ പ്രധാന വേഷത്തിലെത്തുന്ന 12th Manന്റെ തിരക്കഥാകൃത്താണ് കൃഷ്ണകുമാര്‍. 12th Man നും മുമ്പ് കൃഷ്ണകുമാര്‍ എന്നോടൊരു കഥ പറഞ്ഞിരുന്നു. അതും ഒരു ത്രില്ലറായിരുന്നു. അതാണ് ഷൂട്ട് ചെയ്യാന്‍ പോകുന്ന കൂമന്.’ കൂമന്റെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ ജീത്തു ജോസഫിനെ വിളിക്കുമ്പോള്‍ ആമുഖമായി അദ്ദേഹം പറഞ്ഞുതുടങ്ങി.
‘കൂമനില്‍ സൂപ്പര്‍ ഹീറോമാരെ ആവശ്യമില്ല. കഥ എഴുതി പൂര്‍ത്തിയായപ്പോള്‍ അതിലെ കഥാപാത്രത്തിന് യോജിച്ചഒരാള് എന്ന നിലയിലാണ് ആസിഫ് അലിയെ കാസ്റ്റ് ചെയ്തത്. മാത്രവുമല്ല അദ്ദേഹം മികച്ചൊരു അഭിനേതാവുമാണ്. ഇതിനപ്പുറത്തേയ്ക്ക് എന്തെങ്കിലും സൂചനകള്‍ ആസിഫ് ചെയ്യുന്ന കഥാപാത്രത്തെക്കുറിച്ച് പറയാനാകില്ല. കാരണം, ഇനി എന്ത് പറഞ്ഞാലും അത് കഥയിലേയ്ക്ക് ലീഡ് ചെയ്യപ്പെടും. ആസിഫിനെ കൂടാതെ രഞ്ജിപണിക്കര്‍ സാര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, മേഘനാഥന് എന്നിവരാണ് കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്.’ ജീത്തു തുടര്‍ന്നു.
‘കൂമന്റെ ഷൂട്ടിംഗ് ഫെബ്രുവരി 24ന് കൊല്ലങ്കോട് ആരംഭിക്കും. മറയൂരും കാന്തല്ലൂരും പൊള്ളാച്ചിയുമാണ് മറ്റ് ലൊക്കേഷനുകള്‍. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്വിന് ആന്റണിയാണ് കൂമന് നിര്‍മ്മിക്കുന്നത്. മനു പത്മനാഭന്‍നായരും അഞ്ജലി ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സതീഷ് കുറുപ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രോജക്ട് ഡിസൈനര്‍ ഡിക്സന് പൊടുത്താസും. വിനായക് ശശികുമാറിനും വിഷ്ണു ശ്യാമിനുമാണ് സംഗീതവിഭാഗത്തിന്റെ ചുമതല. വിനായക് ആണ് എഡിറ്റര്‍. കോസ്റ്റ്യൂം ലിന്‍ഡയും കലാസംവിധാനം രാജീവ് കോവിലകവും പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രണവ് മോഹനുമാണ്.’ ജീത്തു പറഞ്ഞു.
Recent Comments