സുന്ദര്‍ സി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു. ടൈറ്റില്‍ ആയിട്ടില്ല. ഇത്തവണ അദ്ദേഹം അഭിനയിക്കുന്നില്ല. പകരം മൂന്നു നായകന്മാരും മൂന്ന് നായികമാരുമാണ് ചിത്രത്തിലുള്ളത്. ജീവ, ജയ്, ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍നിന്ന് രാജീവ് പിള്ളയും ശക്തമായ വേഷം ചെയ്യുന്നു. ഐശ്വര്യ ദത്ത, മാളവിക ശര്‍മ്മ, അമൃത (ബിഗിള്‍ ഫെയിം) എന്നിവരാണ് നായികനിരയില്‍ ഉള്ളത്.
പൂര്‍ണ്ണമായും ഒരു ഫണ്‍ ചിത്രമാണ്. അഡയാര്‍ ക്രൗണ്‍ പ്ലാസയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 16 ന് ഊട്ടിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. സുന്ദര്‍ സിയുടെ ഭാഗ്യ ലൊക്കേഷനാണ് ഊട്ടി.
Recent Comments