ഇന്ന് രാവിലെയായിരുന്നു ആ കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയന് കുടുംബസമേതം ദുബായിലെ ഗ്രാന്റ് ഹയാത്തിലാണ് താമസം. അവിടെത്തന്നെയാണ് നടന് ഉണ്ണി മുകുന്ദനും ഉള്ളത്. എക്സ്പോ 2020 യുടെ ഭാഗമായി അവിടുത്തെ തീയേറ്ററില്‍ മേപ്പടിയാന് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതാദ്യമായിട്ടാണ് ഒരു മലയാള ചലച്ചിത്രത്തിന് എക്സ്പോയില്‍ പ്രദര്‍ശനം അനുവദിക്കുന്നത്. ഫെബ്രുവരി 6 ന് വൈകിട്ട് 5 മണിക്കാണ് ഷോ. അതിന്റെ ഭാഗമായിട്ടാണ് ഉണ്ണിമുകുന്ദനും സംവിധായകന് വിഷ്ണുമോഹനും ഉണ്ണിയുടെ പേഴ്സണല്‍ മാനേജര്‍ വിപിന്‍ കുമാറും ദുബായില്‍ എത്തിയിട്ടുള്ളത്.
അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് ദുബായിലെത്തിയ മുഖ്യമന്ത്രി അവിടുത്തെ ഭരണാധികാരികളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. എക്സ്പോയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടികൂടി അവശേഷിക്കുന്നുണ്ട്. ഇതിനിടെയാണ് എം.പി കൂടിയായ ജോണ്‍ ബ്രിട്ടാസ് വഴി ഉണ്ണിമുകുന്ദന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. പ്രഭാതഭക്ഷണ സമയത്തുവച്ച് കാണാമെന്ന് സി.എം. സമ്മതിച്ചു. തുടര്‍ന്നായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഉണ്ണി പ്രഭാത ഭക്ഷണം കഴിച്ചു. എക്സ്പോയിലെ മേപ്പടിയാന്റെ പ്രദര്‍ശനത്തിന് എല്ലാ വിജയാശംസകളും മുഖ്യമന്ത്രി നേര്‍ന്നു. മേപ്പടിയാന് കണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സിഎമ്മിന്റെ മറുപടി. നാട്ടിലെത്തിയിട്ട് കാണാമെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കിത്തരാമെന്ന് ഉണ്ണിയും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് പിണറായിയുടെ ഭാര്യ കമല, മകള്‍ വീണ വിജയന് എന്നിവര്‍ക്കൊപ്പം നിന്ന് ഫോട്ടോയ്ക്കും പോസ്സ് ചെയ്തിട്ടാണ് ഉണ്ണി പിരിഞ്ഞത്.
Recent Comments