സ്മാര്‍ട്ട് ഫോണില്‍ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമ ‘ബി. അബു’ഫസ്റ്റ്ഷോസ് ഒടിടിയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേര്‍ക്കുന്ന ഖത്തറിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് മൊബൈല്‍ സിനിമാ വിപ്ലവത്തിനു പിന്നില്‍.
കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിച്ച് സുബൈര്‍ മാടായിയാണ് ചിത്രം സംവിധാനം ചെയ്തത്. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാതയൊരുക്കി, പൂജയും നമസ്ക്കാരവുമായി കഴിയുന്ന രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവാസലോകത്തെ നേര്‍ക്കാഴ്ച്ചകളും കാട്ടിത്തരുന്നു. ചിത്രം പൂര്‍ണ്ണമായും ഖത്തറിലായിരുന്നു ചിത്രീകരിച്ചത്. 4K റിസൊല്യൂഷനില്‍ ചിത്രീകരിച്ച സിനിമയില്‍ അന്‍വര്‍ ബാബുവും ആഷിക് മാഹിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റിംഗ് ഷമീല്‍ ഏ.ജെ, അസ്സോസിയേറ്റ് ഡയറക്ടര്‍ അന്‍വര്‍ ബാബു, പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിംഗ് മനോജ് മേലോടന്‍, ബിനു റിഥം സ്വസ്തി. സോംഗ് പ്രോഗ്രാമിംഗ് & മിക്സിംഗ് ജോഷി പുന്നയൂര്‍ക്കുളം, ആലാപനം മുഹമ്മദ് തോയിബ്, അസിം സുബൈര്‍, ഗിരീഷ, ജ്യോതിഷ എസ് പിള്ള, പ്രൊഡക്ഷന്‍ കണ്ട്രോളര് ഫയസ് റഹ്മാന്, കല മഹേഷ്കുമാര്‍, ചമയം ദിനേശ്, ഗ്രീഷ്മ, സംവിധാന സഹായികള്‍ ആരിഫ സുബൈര്‍, രശ്മി ശരത്, ദീപ്തി രൂപേഷ്. പ്രൊഡക്ഷന്‍ മാനേജര്‍ ശരത് സി നായര്‍. സാങ്കേതിക സഹായം റഷീദ് പുതുക്കുടി, ഹാഷിം വടകര, സ്റ്റില്‍സ് & പോസ്റ്റേഴ്സ് ഫര്‍ഹാസ് മുഹമ്മദ്, മാര്‍ക്കറ്റിംഗ് അസിം കോട്ടൂര്‍, പി ആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments