ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മഹാഭാരതം. രമേശ് വര്‍മ്മ സംവിധാനം ചെയ്ത സീരിയലില്‍ ഭീമന്റെ വേഷം അവിസ്മരണീയമാക്കിയ നടന് പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം, 74 വയസായിരുന്നു. പഞ്ചാബ് സ്വദേശിയായ അദ്ദേഹം കായികതാരം കൂടിയായിരുന്നു. 1974 ലെ ഏഷ്യന്‍ ഗെയിംസില്‍ ഡിസ്കസ് ത്രോയില്‍ മെഡല്‍ നേടുകയും ഒളിംപിക്സില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ബിഎസ്എഫില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയിരുന്ന അദ്ദേഹം ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയിട്ടുമുണ്ട്. ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു കൂടുതല്‍ നേട്ടങ്ങളും.
1988 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ആരംഭിച്ച മഹാഭാരതം സോബ്തിയുടെ ജീവിതത്തില്‍ തന്നെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ഭീമന്റെ വേഷം അദ്ദേഹത്തിന് ‘ഭീമന്’ എന്ന വിളിപ്പേരും നേടികൊടുത്തു.
ഭീമസേനനാകുന്നതിന് മുന്‍പ് തന്നെ നിരവധി സിനിമകളില്‍ സോബ്തി ഭാഗമായിട്ടുണ്ട്. അഭിതാഭ് ബച്ചനൊപ്പം ഷഹന്ഷായില് ചെയ്ത മുക്താര്‍ സിംഗ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിഷ്മ, ഖുദ്രത് കാ, യുദ്ധ്, സബര്‍ദസ്ത്, സിംഹാസന്, ലോഹ, മൊഹബത് കെ ദുഷ്മന് തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകള്‍.
1990 ല്‍ പുറത്തിറങ്ങിയ കമല്ഹാസന് ചിത്രമായ മൈക്കള്‍ മദന കാമരാജനിലും പ്രവീണ്‍കുമാര്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ കമല്ഹാസന് അവതരിപ്പിച്ച മദന്‍- ന്റെ ബോഡിഗാര്‍ഡായി ഭീം എന്ന കഥാപാത്രത്തെയാണ് പ്രവീണ്‍കുമാര്‍ അഭിനയിച്ച് ഫലിപ്പിച്ചു. കൂടാതെ 1994 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ കിഷ്കിന്ധകാണ്ഡയിലും അഭിനയിച്ചിട്ടുണ്ട്.
2013ല്‍ പ്രവീണ്‍ സോബ്തി ആം ആദ്മി പാര്‍ട്ടിയുടെ ടിക്കറ്റില്‍ വാസിര്‍പൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. 2013 ലാണ് സോബ്തി അവസാനമായി സിനിമയില്‍ അഭിനയിച്ചതും. അതും ഭീമനായി തന്നെയായിരുന്നു വേഷമിട്ടത്. ‘മഹാഭരത് ഓര് ബര്ബരീക്’ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്.
Recent Comments