വിജയ് ചിത്രം ബീസ്റ്റിലെ ആദ്യ ഗാനം തരംഗമാവുകയാണ്. അറബിക്ക് കുത്ത് എന്ന് പേരിട്ടിരിക്കുന്ന ഗാനം അനിരുദ്ധും ജോനിറ്റ ഗാന്ധിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. നടന് ശിവകാര്‍ത്തികേയന്റെ വരികളില്‍ അറബിക്ക് സംഗീതത്തിനോടൊപ്പം തമിഴ് കുത്തുപ്പാട്ട് ഈണവും ചേര്‍ത്ത ഒരു അനിരുദ്ധ് പരീക്ഷണമാണ് ഈ ഗാനം.
പാട്ടിന്റെ പ്രൊമോഷന് വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചിരുന്നു. സംവിധായകന് നെല്‍സണ്‍ ദിലിപ്കുമാറും അനിരുദ്ധും നടന് ശിവകാര്‍ത്തികേയനും ചേര്‍ന്നുള്ള പ്രൊമോഷന് വീഡിയോ വിജയ് ആരാധകരില്‍ കൂടുതല്‍ ആവേശം സൃഷ്ടിക്കുകയായിരുന്നു. ഇളയ ദളപതിടെ 65-ാമത്തെ സിനിമയാണിത്. ചിത്രം ഏപ്രില്‍ 14 ന് തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
സണ്‍ പിക്ച്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി പുജ ഹെഗ്ഡെയാണ് നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ ചിത്രത്തില്‍ വില്ലനായി ബോളിവുഡ് നടന് നവാസുദ്ധീന് സിദ്ദിഖിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സണ്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ഗാനം നാല് മണിക്കൂര്‍ കൊണ്ട് 80 ലക്ഷം ആള്‍ക്കാരാണ് കണ്ടിരിക്കുന്നത്.
Recent Comments