മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറ്റവുമധികം സ്ക്രീന്‍ സ്പെയ്സ് പങ്കിട്ടത് ജയസൂര്യയുടെയും ആസിഫ് അലിയുടെയും കൂടെയാണ്. അത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്.
വളരെ എനര്‍ജറ്റിക്കായ സഹതാരമാണ് ആസിഫ് അലി, ‘കുറുപ്പേ.. നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം’ എന്നൊക്കെ സജസ്റ്റ് ചെയ്യുന്ന താരമാണ് ആസിഫ്.
ജയസൂര്യയാകട്ടെ വളരെ സഹകരണ മനോഭാവമുള്ള ഒരു കോ ആക്ടര്‍ ആണ്. ‘ആട്’ സിനിമയുടെ ഷൂട്ട് സമയത്ത് അറക്കല്‍ അബു എന്ന എന്റെ കഥാപാത്രത്തെ മിഴിവുറ്റതാക്കുന്നതില്‍ ജയന്റെ പങ്ക് വളരെ വലുതായിരുന്നു. സ്ക്രിപ്റ്റില്‍ ഇല്ലാത്ത ചില ഡയലോഗുകള്‍ ജയന് സ്പോട്ടില്‍ എന്നെകൊണ്ട് പറയിക്കുമായിരുന്നു.
‘ആട് 2’വില്‍ ‘ഷാജിയേട്ടാ… നമ്മള് പോലും അറിയാതെ നമ്മള് അധോലോകമായി മാറി കഴിഞ്ഞിരിക്കുകയാണ്’ എന്ന ഡയലോഗും, ‘ആട്’ ആദ്യ ഭാഗത്തിലെ ‘ആട്ടും കാട്ടത്തിന് അവലോസുണ്ടയുടെ സ്വാദുണ്ടാകില്ലല്ലോ ഷാജിയേട്ടാ.. എന്ന് തുടങ്ങുന്ന കോമഡി സംഭാഷണങ്ങളെല്ലാം ജയസൂര്യയുടെ സംഭാവനകളാണ്. ഈ ഡയലോഗുകള്‍ എല്ലാം തീയേറ്ററില്‍ വന്‍ഹിറ്റായി മാറുകയും ചെയ്തു. പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു ഡയലോഗ് മറ്റൊന്നായിരുന്നു.
‘ഷാജിയേട്ടാ.. ഇവളെ അങ്ങ്’ എന്ന് പറയുന്ന ആട് 1 ലെ അറക്കല്‍ അബുവിന്റെ ആ പഞ്ച് ഡയലോഗ്,ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ഹിറ്റാകും എന്ന് ജയന് പ്രവചിച്ചിരുന്നു. അതിശയം എന്നോണം അത് ഹിറ്റാവുകയും ഒരു ട്രോള്‍ മെറ്റീരിയലായി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ജയസൂര്യ എന്ന ഹ്യൂമര്‍ സെന്സുള്ള കോ ആക്ടറിന്റെ സപ്പോര്‍ട്ട് കൊണ്ടാണ് അറക്കല്‍ അബുവിന് ഇത്രയധികം ഹൈപ്പ് ലഭിച്ചത്.
കാന്‍ ചാനലിന് അനുവദിച്ച് അഭിമുഖത്തിലായിരുന്നു സൈജു കുറുപ്പിന്റെ ഈ വെളിപ്പെടുത്തല്‍.
Recent Comments