മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒട്ടേറെ രസകരമായ സംഭവങ്ങളും ചിത്രീകരണവേളയില്‍ ഉണ്ടായിട്ടുമുണ്ട്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് കുഞ്ചന്‍.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയുടെ ലൊക്കേഷന്‍ മലമ്പുഴയായിരുന്നു. താരങ്ങളായ നസീര്‍ സാര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സംവിധായകനായ പ്രിയദര്ശന് എന്നിങ്ങനെ ഞങ്ങളെല്ലാവരും മലമ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഒരു ദിവസം വൈകുന്നേരമായപ്പോള്‍ ഗസ്റ്റ്ഹൗസിലെ മാനേജര്‍ പെട്ടെന്ന് ഞങ്ങളോട് റൂം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. കാരണം ഏതോ വിഐപികള്‍ക്കായി നേരത്തെ പറഞ്ഞുവച്ചിരുന്നതാണത്രെ റൂം മുഴുവനും. പക്ഷേ അപ്രതീക്ഷിതമായി ഈ കാര്യം കേട്ട ഞങ്ങള്‍ക്ക് അമ്പരപ്പും മുഷിപ്പും ഉണ്ടായി.
പറഞ്ഞ സമയത്തുതന്നെ ആളുകള്‍ ലഗേജുകളുമായി മുറികളിലേയ്ക്ക് ചെക്ക് ഇന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റെവിടെയെങ്കിലും റൂം കിട്ടാനുള്ള ബുദ്ധിമുട്ടും അവിടെ നിന്ന് പോകാന്‍ ഒട്ടും താല്പര്യം ഇല്ലാത്തതുകൊണ്ടും ഞങ്ങള്‍ ഒരു പൊടിക്കൈ ഒപ്പിച്ചു. ഞാനും രാജുവും നേരെ മേക്കപ്പ് റൂമിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന വെളിച്ചപ്പാടിന്റെ വാള് ഞാന്‍ കൈയില്‍ എടുത്തു, രാജു എന്റെ മുഖത്തും ദേഹത്തും കുങ്കുമം പൂശി. ചോരയെന്ന് തോന്നിപ്പിക്കാന്‍ തലയിലൂടെ വെള്ളമൊഴിച്ചു. പിന്നീട് നടന്നതാണ് ആ രസകരമായ സംഭവം. ആ വാളുംപിടിച്ച് അലറിക്കൊണ്ട് ഗസ്റ്റ് ഹൗസ്സിന്റെ ഇടനാഴിയിലൂടെ ഞാന്‍ ഓടി, എന്റെ പുറകെ രാജുവും ലാലും പ്രിയനും ഓടിവന്നു. എന്റെ നിലവിളിയും ഒപ്പം മറ്റുള്ളവരുടെ ബഹളവുംകൂടിയായപ്പോള് എനിക്ക് ബാധ ഇളകിയതാണെന്ന് കരുതി ചെക്കിന് ചെയ്ത ആളുകള്‍ പേടിച്ചു. ആ പേടി ഇരട്ടിപ്പിക്കാന്‍ ലാലും മണിയനും പ്രിയനും ചേര്‍ന്നു പറഞ്ഞു ‘മാറിക്കോ ഇല്ലെങ്കില്‍ വെട്ട് കൊള്ളും’.
ഇതെല്ലാം കണ്ട് അവര്‍ മുറിയുടെ കതകുകള്‍ അടച്ചു. പലരും ജീവനുംകൊണ്ടോടി. നിമിഷനേരംകൊണ്ട് അവിടെ താമസിക്കാന്‍ വന്ന 25 പേരും എങ്ങോട്ടുപോയെന്ന് അറിഞ്ഞില്ല. ആ ഒരൊറ്റ രാത്രികൊണ്ട് അവിടെ വന്നവരെയെല്ലാം ഞങ്ങള്‍ അനായാസം ഒഴിപ്പിച്ചു.
അന്ന് അവിടെ കാട്ടിക്കൂട്ടിയ എല്ലാത്തിന്റെയും പ്രധാന സൂത്രധാരന്മാര് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ആയിരുന്നുവെന്നാണ് കുഞ്ചന്‍ കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
-ഷെറുന് തോമസ്
Recent Comments