പ്രശസ്ത ചലച്ചിത്രതാരം കെ.പി.എ.സി. ലളിത അന്തരിച്ചു. 74 വയസ്സായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി അവര്‍ ചികിത്സയിലായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് മാറ്റിയത് രണ്ട് മാസങ്ങള്‍ക്കുമുമ്പാണ്. മോശമായ ആരോഗ്യസ്ഥിതിയെത്തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. എങ്കിലും ശാരീരികാവസ്ഥകള്‍ ഭേദപ്പെട്ടതിനെത്തുടര്‍ന്ന് അവരെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അല്‍പ്പം മുമ്പാണ് മരണം സ്ഥിരീകരിച്ചത്.
കായംകുളത്താണ് കെ.പി.എ.സി. ലളിതയുടെ ജനനം. മഹേശ്വരിയമ്മയെന്നാണ് ശരിയായ പേര്. ബാലനടിയായിട്ടായിരുന്നു തുടക്കം. നാടകങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. നസീര്‍ മുതല്‍ പൃഥ്വിരാജ് വരെയുള്ള തലമുറകള്‍ക്കൊപ്പം അഭിനയിക്കാന്‍ ലളിതയ്ക്ക് കഴിഞ്ഞു.
നാടകരംഗത്തുനിന്നാണ് വന്നതെങ്കിലും സിനിമയിലെ അവരുടെ സൂക്ഷ്മാഭിനയം അഭിനയവിദ്യാര്ത്ഥികള്ക്ക് ഒരു പാഠപുസ്തകം തന്നെയായിരുന്നു. കെ.പി.എ.സി. ലളിതയുടെ വിയോഗത്തോടെ മലയാളസിനിമയ്ക്ക് നഷ്ടമാകുന്നത് മലയാളം കണ്ട എക്കാലത്തെയും സ്വാഭാവികാഭിനേത്രിയാണ്.
Recent Comments