സംവിധായകന് വംശി പൈഡിപള്ളി ഒരുക്കുന്ന അടുത്ത വിജയ് ചിത്രത്തിലേയ്ക്ക് തെലുങ്ക് സൂപ്പര്‍താരം നാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും.
തമിഴ് നടന് കാര്‍ത്തിയെയും ഒപ്പം തെലുങ്ക് താരം അക്കിനേനി നാഗര്‍ജുനയും ഒരുമിച്ച് തോഴ എന്ന ചിത്രത്തിലൂടെ സംവിധാനം ചെയ്ത് കീര്‍ത്തി നേടിയ ആളാണ് വംശി. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ ഈ ചിത്രത്തെയും ഒട്ടേറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തമിഴ്-തെലുങ്ക് ഇന്ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66.
ഇത് സംബന്ധിച്ച് താരങ്ങളില്‍നിന്നും മറ്റും ഔദ്യോഗിക അറിയിപ്പുകള് ഉണ്ടായിട്ടില്ല. എങ്കിലും വംശിയോട് അടുത്ത വൃത്തങ്ങള്‍ വിജയ്-നാനി ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ ദളപതി 66 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോളിവുഡ് ന്യൂസ്.
Recent Comments