സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യത്തിന്റെ ഷൂട്ടിംഗ് കൊട്ടാരക്കരയില്‍ ആരംഭിച്ചു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ആലപ്പുഴയില്‍ നടന്ന രണ്ടു സംഭവങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന് സാഗര്‍ പറഞ്ഞു.
‘തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍നിന്ന് വാണിജ്യ ഘടകങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കാസ്റ്റിംഗും അത്തരത്തിലുള്ളതാണ്. കൊട്ടാരക്കരക്കടുത്തുള്ള ചീരങ്കാവ്, മാറനാട്, എഴുകോണ്‍, നെടുവ
ത്തൂര്‍, കുണ്ടറ എന്നീ ഭാഗങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ഈ പ്രദേശത്തു നടക്കുന്ന ആദ്യ സിനിമാചിത്രീകരണവും ഇതായിരിക്കും.’ സാഗര്‍ പറഞ്ഞു.
മുരളി ഗോപിയും ഇന്ദ്രന്‍സുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ്, അച്ചുതാനന്ദന്, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങന്‍, രമ്യാ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും താരനിരയിലുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരന് ഈണം പകര്‍ന്നിരിക്കുന്നു. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം പ്രദീപ്, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്, കോസ്റ്റ്യംഡിസൈന് സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സനു സജീവന്, പ്രൊഡക്ഷന്‍ മാനേജര്‍ അനില്‍ കല്ലാര്‍, പ്രൊഡക്ഷന്‍ എക്സി ക്കുട്ടിവ് ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ കണ്ട്രോളര് ജിത്ത് പിരപ്പന്‍കോട്, വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്, ഫോട്ടോ അജി മസ്ക്കറ്റ്.
Recent Comments