കുഞ്ചാക്കോ ബോബന് അങ്ങനെയാണ്. തന്റെ ജീവിതത്തിലെ ഓരോ മനോഹര നിമിഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത് ചിലപ്പോള്‍ മകനുമായുള്ള കുട്ടിക്കളിയാകാം. അല്ലെങ്കില്‍ പ്രിയയും മകനുമൊത്തുള്ള സന്തോഷവേളകളാകാം. അതിനുമൊക്കെ ഉപരി തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും മറ്റും കൃത്യമായി സമൂഹമാധ്യമത്തിലൂടെ കുറിച്ചിടുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ചാക്കോച്ചന്.
ഇന്ന് ചാക്കോച്ചന്റെ സര്‍വ്വവുമായ അമ്മയുടെ പിറന്നാള്‍ദിനമാണ്. പിറന്നാള്‍ ദിനത്തില്‍ ചാക്കോച്ചന് അമ്മയ്ക്ക് മുത്തം നല്കുന്ന ചിത്രമാണ് ഇന്ന് പങ്കുവച്ചിരിക്കുന്നത്. ഒപ്പം അടികുറിപ്പ് ഇങ്ങനെ- അമ്മാ… ഉമ്മ… ഹാപ്പി ബര്‍ത്ത്ഡേ അമ്മ…. കണ്ണുകള്‍ പാതി അടച്ച് ചെറു പുഞ്ചിരിയോടെ സ്നേഹനിര്വൃതിയിലാണ് ആ അമ്മ ചാക്കോച്ചന്റെ മുത്തം സ്വീകരിക്കുന്നത്.
View this post on Instagram
മലയാളത്തിലെ താരങ്ങള്‍ക്കൊപ്പം ആരാധകരും അമ്മയ്ക്ക് ജന്മദിനമാശംസിച്ച ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കണ്ണൂരിലാണ് ചാക്കോച്ചനുള്ളത്. ഈ സിനിമയില്‍ വളരെ വ്യത്യസ്തമാര്‍ന്നൊരു ഗെറ്റപ്പിലാണ് ചാക്കോച്ചന് പ്രത്യക്ഷപ്പെടുന്നത്.
Recent Comments