ആഷിക്ക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി ടൊവിനോ തോമസും ആസിഫ് അലിയും എത്തുന്നു. ഇത് സംബന്ധിച്ച വിവരം ടൊവിനോ തന്നെയാണ് കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
മുമ്പ് ഈ കഥാപാത്രം പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ചെയ്യാനിരുന്നതാണ്. ഇതിനുവേണ്ടി പൃഥ്വിയുടെ ഓപ്പണ്‍ ഡേറ്റുകളാണ് ആഷിക്കിന് നല്‍കിയിരുന്നത്. എന്നാല്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൃഥ്വി മാര്‍ച്ച് 10 ന് ജോര്‍ദാനിലേയ്ക്ക് പോകാനൊരുങ്ങുകയാണ്. ജൂണ്‍ ആദ്യമേ കേരളത്തിലേയ്ക്ക് മടങ്ങിയെത്തൂ. ചാക്കോച്ചനാകട്ടെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍. പൃഥ്വിയുടെയും ചാക്കോച്ചന്റെയും ഡേറ്റ് ക്ലാഷുകളെത്തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് വീണ്ടും നീളുമെന്ന് വന്നതോടെയാണ് അവര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ സംവിധായകന് ആഷിക്ക് അബുവും നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിളയും നിര്‍ബ്ബന്ധിതരായത്.
പൃഥ്വിക്ക് പകരക്കാരനായി ടൊവിനോയും ചാക്കോച്ചന് പകരക്കാരനായി ആസിഫും എത്തുന്നു. തല്ലുമാലയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയശേഷം ടൊവിനോ നീലവെളിച്ചത്തില്‍ ജോയിന്‍ ചെയ്യും.
പിണറായി ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അവിടെയുള്ള ഒരു പ്രാചീന ബ്രിട്ടീഷ് ബംഗ്ലാവ് ഇതിനുവേണ്ടി പ്രത്യേകം മോടി പിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് വിന്‍സന്റ് മാഷ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാര്‍ഗ്ഗവി നിലയം. അതിന്റെ റീമേക്കാണ് നീലവെളിച്ചം. ഭാര്ഗ്ഗവിനിലയത്തില് മധു ചെയ്ത കഥാപാത്രം ടൊവിനോയും പ്രേംനസീര്‍ ചെയ്ത കഥാപാത്രം ആസിഫ് അലിയും അവതരിപ്പിക്കുമെന്നറിയുന്നു. ഇവരെ കൂടാതെ സൗബിനാണ് ഈ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു താരം.
മൗലിക തിരക്കഥയില്‍നിന്ന് സംഭാഷണങ്ങള്‍ക്ക് കാലികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശ്യാം പുഷ്ക്കരനാണ് നീലവെളിച്ചത്തിനുവേണ്ടി സംഭാഷണങ്ങള്‍ എഴുതുന്നത്.
Recent Comments