പരിയേരും പെരുമാള്‍, കര്ണ്ണന് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനൊപ്പം ഒരു പ്രധാന വേഷത്തില്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി അറിയുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയും ഉദയനിധി സ്റ്റാലിന്റെ പിതാവുമായി സ്റ്റാലിന്റെ ജന്മദിനമായിരുന്നു ഇന്നലെ. സ്റ്റാലിന് ജന്മദിനാശംസകള് നേരാന്‍ ഫഹദ് നേരിട്ടെത്തി. ചെന്നൈയിലെ ഉദയനിധിയുടെ വീട്ടില്‍വച്ചായിരുന്നു കൂടിക്കാഴ്ച. ചുവന്ന റോസപുഷ്പങ്ങളടങ്ങിയ ബൊക്കെയാണ് ഫഹദ് സ്റ്റാലിന് ജന്മോപഹാരമായി സമ്മാനിച്ചത്. സംവിധായകന് മാരി സെല്‍വരാജും ഒപ്പമുണ്ടായിരുന്നു.
വിക്രമിന്റെ മകന് ധ്രുവ് വിക്രമിനെ നായകനാക്കി മാര്‍ സെല്‍വരാജ് ഒരു ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. അതിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് ഉദയനിധിയുടെയും പ്രോജക്ട് ഓണാകുന്നത്. ഉദയനിധി-ഫഹദ് ചിത്രംതന്നെയാകും ആദ്യം ഷൂട്ട് ചെയ്യുന്നതും.
Recent Comments