അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8 ആഘോഷമാക്കാന്‍ താരസംഘടനയായ അമ്മയും ഒരുങ്ങുന്നു. ഇതാദ്യമായിട്ടാണ് ഒരു ഔദ്യോഗിക ദിവസം ആഘോഷിക്കാന്‍ അമ്മ തീരുമാനിക്കുന്നത്. ‘ആര്‍ജ്ജവ 2022’ എന്നാണ് പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ശ്രീലേഖ ഐ.പി.എസ്. മുഖ്യാതിഥിയാകും. ചലച്ചിത്രരംഗത്ത് സമഗ്രസംഭാവന നല്കിയ അമ്മയിലെ മുതിര്‍ന്ന 15 വനിതാ അംഗങ്ങളെയും ചടങ്ങില്‍ ആദരിക്കും. ടി.ആര്. ഓമന, കവിയൂര്‍ പൊന്നമ്മ, വത്സല മേനോന് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ടുന്ന സുരക്ഷയെയും അവകാശങ്ങളെയും പ്രതിപാദിക്കുന്ന പോഷ് ആക്ട് എന്ന വിഷയത്തെ അതിനിധീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും ചര്‍ച്ചയും തുടര്‍ന്ന് നടക്കും. ജെനിക ഫൗണ്ടേഷന് സ്ഥാപക അഡ്വ. ടീന ചെറിയാന് മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് അമ്മയിലെ വനിതാ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും. മോഹന്‍ലാല്‍ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ കലൂര്‍ ദേശാഭിമാനി റോഡിലുള്ള അമ്മയുടെ ആസ്ഥാനമന്ദിരത്താണ് ചടങ്ങുകള്‍ അരങ്ങേറുന്നത്.
അമ്മയിലെ വനിതാ അംഗങ്ങളാണ് ഈ പരിപാടിയുടെ സംഘാടകര്‍.
Recent Comments