മലയാളസിനിമയുടെ തുടക്കകാലത്ത്, സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്ക് പുതു അനുഭവം നല്കിയ നടന്മാരില് ഒരാളായിരുന്നു എന്റെ അച്ഛന് കൊട്ടാരക്കര ശ്രീധരന് നായര്‍. സത്യന് മാഷ്, നസീര്‍ സാര്‍, അടൂര്‍ ഭാസി, എസ്.പി. പിള്ള, പി.ജെ. ആന്റണി തുടങ്ങിയ മഹാ നടന്മാരെല്ലാം സ്വാഭാവികമായ അഭിനയത്തില്‍ പേരുകേട്ടവരായിരുന്നു. ഒരുപക്ഷേ അത് അക്കാലത്തെ സംവിധാന മികവ് കൊണ്ടായിരിക്കാം. സായി കുമാര്‍ പറയുന്നു.
ഞങ്ങള്‍ വീട്ടുകാരോട് സംസാരിക്കുന്നത് എങ്ങനെയോ അതുപോലെ തന്നെയായിരുന്നു അച്ഛന് സിനിമയിലും അഭിനയിച്ചിരുന്നത്. അക്കാലത്ത് മലയാള സിനിമയില്‍ അഭിനയിക്കുന്ന അന്യഭാഷ നടീനടന്മാര് പോലും സ്വാഭാവികത ഒട്ടും ചോരാതെ ആയിരുന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ഇപ്പോഴുള്ള സിനിമകളില്‍ പഴയതുപോലെ സ്വാഭാവികത തിരികെ എത്തുന്നുണ്ട്. അടുത്തിടെ കണ്ട ഹൃദയം സിനിമയിലൂടെ എനിക്കത് ശരിക്കും അനുഭവപ്പെട്ടു. ചിത്രത്തിലുടനീളം കണ്ണു നിറയ്ക്കുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. എന്താണ് ആ ചിത്രം തന്ന ഫീല്‍ എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പക്ഷേ അതില്‍ അഭിനയിച്ച പ്രണവിനെയും അത് ഒരുക്കിയ വിനീതിനെയും ഒന്ന് ഹഗ്ഗ് ചെയ്യാന്‍ തോന്നി. ചിത്രത്തിലെ പല സീനുകളിലും പ്രണവിനെ കണ്ടപ്പോള്‍ ലാല്‍സാര്‍ തന്നെയല്ലേ എന്ന് എനിക്ക് തോന്നിപ്പോയി. ജിത്തു ജോസഫ് സിനിമയില്‍ കണ്ട് പ്രണവിനെ ആയിരുന്നില്ല ഹൃദയം എന്ന സിനിമയില്‍ ഞാന്‍ കണ്ടത്.
ഹൃദയത്തിലെ പോലെയുള്ള വികാരനിര്‍ഭരമായ കാഴ്ചകള്‍ അച്ഛന്റെ കാലഘട്ടത്തിലുള്ള സിനിമകളില്‍ നിന്ന് ഒരുപാട് അനുഭവിക്കാന്‍ സാധിച്ചിരുന്നു. ആ ഒരു ആവര്‍ത്തനം തന്നെയാണ് ഇപ്പോഴുള്ള ചിത്രങ്ങളില്‍ പതിയെ എത്തികൊണ്ടിരിക്കുന്നത്. സായി കുമാര്‍ കാന്‍ ചാനലിനോട് പറയുന്നു.
Watch Full Interview:
Recent Comments