നടന് സിദ്ധിക്കിന്റെ മകനും അഭിനേതാവുമായ ഷഹീന് സിദ്ധിക്കും ഡോ. അമൃതാദാസുമായുള്ള വിവാഹം നാളെ നടക്കും. രജിസ്റ്റര്‍ വിവാഹമാണ്. റിസപ്ഷന് മാര്‍ച്ച് 12 ന്. ഇക്കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. തിരുവനന്തപുരത്തുള്ള ഒ ബൈ തമാരയില്വച്ചായിരുന്നു നിശ്ചയച്ചടങ്ങുകള്‍ നടന്നത്. വധൂവരന്മാരുടെ അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കുകൊണ്ടു.
തിരുവനന്തപുരം സ്വദേശിയായ സി. അമലാദാസിന്റെയും ലീമാദാസിന്റെയും മകളാണ് അമൃതാദാസ്. എറണാകുളം പത്തടിപാലത്തിലുള്ള കിന്റര്‍ ഹോസ്പിറ്റലിലാണ് അമൃത ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. ആനന്ദ് എ. ദാസ്, അരവിന്ദ് എ. ദാസ് എന്നിവര്‍ സഹോദരങ്ങളാണ്.
സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയിലൂടെയാണ് ഷഹീന് മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അച്ചാദിന്‍, കസബ, ടേക്ക്ഓഫ്, ദിവാന്‍ജി മൂല ഗ്രാന്റ്പ്രിക്സ്, കുട്ടനാടന്‍ ബ്ലോഗ്, ഒറ്റയ്ക്കൊരു കാമുകന്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡിയിലും എന്നിവ ഷഹീന് അഭിനയിച്ച മറ്റു ചിത്രങ്ങളാണ്.
റഷീന്, ഫര്ഹീന് എന്നിവര്‍ സഹോദരങ്ങളാണ്.
Recent Comments