നവാഗതനായ വിനില്‍ സ്കറിയ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനിയുടെ സെക്കന്റ് ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിച്ചു. കാളിദാസ് ജയറാമും അശ്വിന്‍കുമാറും പങ്കെടുക്കുന്ന രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. വരുംദിവസങ്ങളില്‍ സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, നമിത പ്രമോദ്, റീബ മോണിക്ക എന്നിവര്‍ ജോയിന്‍ ചെയ്യും. കാളിദാസിന്റെ ജോഡിയായി റീബ മോണിക്കയും പെങ്ങളായി നമിത പ്രമോദും വേഷമിടുന്നു. ഒരു ക്രൈം ത്രില്ലറാണ് ചിത്രം.
മാര്‍ച്ച് 14 വരെ ചെന്നൈയില്‍ ഷൂട്ടിംഗ് ഉണ്ടാവും. തുടര്‍ന്ന് പളനിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. അവിടെ ആറ് ദിവസത്തെ വര്ക്കുണ്ടാകും. കൊച്ചിയിലാണ് ഫൈനല്‍ ഷെഡ്യൂള്‍ നടക്കുന്നത്.
നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് രജനി നിര്‍മ്മക്കുന്നത്. വിഷ്ണു ആര്. ഛായാഗ്രഹണവും ദീപു ജോസഫ് ചിത്രസംയോജനവും ആഷിക്ക് കലാസംവിധാനവും റോണെക്സ് സേവ്യര്‍ മേക്കപ്പും ധന്യാ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പാണ്.
Recent Comments