പടവെട്ടിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലിജു കൃഷ്ണയ്ക്കെതിരെ ശക്തമായ പരാതിയാണ് പീഡനാരോപിതയായ പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. തന്നെ പലതവണ ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കിയതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി. 366-ാം വകുപ്പ് ചുമത്തിയാണ് ലിജുവിനെതിരെ പോലീസ് കേസ്സെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ലിജുവിനെ വീണ്ടും കസ്റ്റഡിയില്‍ എടുത്തായി അറിയുന്നു. വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ബലാത്സംഗകേസ്സായതിനാല് രണ്ടാഴ്ച റിമാന്റില്‍ തുടരേണ്ടിവരും.
ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫെഫ്ക്ക ഡയറക്ടേഴ്സ് യൂണിയന് അയാളുടെ താല്‍ക്കാലിക അംഗത്വം റദ്ദ് ചെയ്തിട്ടുണ്ട്. പടവെട്ടിന്റെ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ലിജു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ താല്‍ക്കാലിക അംഗത്വം നേടിയത്. അതാണിപ്പോള്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ കേസില്‍ അതിജീവതയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നതായി ഫെഫ്ക്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രഞ്ജിപണിക്കരും ജനറല്‍ സെക്രട്ടറി ജി.എസ്. വിജയനും അറിയിച്ചു.
സംവിധായകനെ അറസ്റ്റ് ചെയ്തെങ്കിലും പടവെട്ടിന്റെ ചിത്രീകരണം നിര്‍ത്തിവച്ചിട്ടില്ല. പ്രധാനമായും നിവിന്‍പോളി പങ്കെടുക്കുന്ന രംഗങ്ങളാണ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. നാല് പ്രൊജക്ടുകളാണ് നിവിന്‍ തുടരെ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിനുമുമ്പായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് പടവെട്ടിന്റെ അണിയറപ്രവര്‍ത്തകര്‍.
Recent Comments