ഇക്കഴിഞ്ഞ മാര്‍ച്ച് 12-ാം തീയതി ശനിയാഴ്ചയായിരുന്നു ഷഹീന് സിദ്ധിക്കിന്റെയും ഡോ. അമൃതാദാസിന്റെയും വിവാഹ റിസപ്ഷന്. കളമശ്ശേരിയിലുള്ള ചക്കോളാസ് പവലിയന് ഇവന്റ് സെന്ററായിരുന്നു വേദി.
വലിയ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. മകന്റെ റിസപ്ഷനില്‍ പങ്കുകൊള്ളാനെത്തിയവരെ സ്വാഗതം ചെയ്തത് സിദ്ധിക്ക് തന്നെയായിരുന്നു. കേക്ക് മുറിച്ചുകൊണ്ടായിരുന്നു റിസപ്ഷന് തുടങ്ങിയത്. ഷഹീന്റെയും അമൃതയുടെയും കുടുംബാംഗങ്ങള്‍ക്കൊപ്പം മമ്മൂട്ടിയെയും മോഹന്ലാലിനെയുംകൂടി സിദ്ധിക്ക് ആ വേദിയിലേയ്ക്ക് ക്ഷണിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും വധൂവരന്മാര്ക്ക് മധുരം നുള്ളി നല്കി. ആശംസകളര്‍പ്പിച്ചു. അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു. തൊട്ടുപിന്നാലെ അവിടെ കാത്തിരുന്ന മലയാളസിനിമയിലെ താരനിരക്കാരും സാങ്കേതികപ്രവര്‍ത്തകരും നിര്‍മ്മാതാക്കളും ഷഹീനും അമൃതയ്ക്കും ആശംസകള്‍ അര്‍പ്പിച്ചു.
മാര്‍ച്ച് ഏഴിനായിരുന്നു ഷഹീന്റെയും അമൃതയുടെയും വിവാഹം. തിരുവനന്തപുരം സ്വദേശിയാണ് ഡോ. അമൃത. അമലാദാസിന്റെയും ലീമാദാസിന്റെയും മൂന്നു മക്കളില്‍ ഇളയ കുട്ടിയാണ് അമൃത. പത്തടിപാലത്തുള്ള കിന്റര്‍ ഹോസ്പിറ്റലിലാണ് അമൃത വര്‍ക്ക് ചെയ്യുന്നത്.
ഷഹീനും മലയാളസിനിമയിലെ താരമാണ്. പത്തേമാരി, കുട്ടനാടന്‍ ബ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്സ്, ടേക്ക്ഓഫ് തുടങ്ങിയവ ഷഹീന് അഭിനയിച്ച ചിത്രങ്ങളില്‍ ചിലതാണ്.
Recent Comments