തന്റെ ആദ്യ ചലച്ചിത്രത്തിലൂടെതന്നെ പ്രതിഭാവിലാസം തെളിയിച്ച സംവിധായകനാണ് നിസാം ബഷീര്‍. കെട്ട്യോളാണ് എന്റെ മാലാഖ വെറുമൊരു സിനിമാനുഭവം മാത്രമായിരുന്നില്ല. കെട്ടുറപ്പുള്ള ഒരു സംവിധായകന്റെ കരസ്പര്ശമറിഞ്ഞ കലാസൃഷ്ടികൂടിയായിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 25 ന് ചാലക്കുടിയില്‍ തുടക്കമാകും. മമ്മൂട്ടിയാണ് നായകന്. ഈ ചിത്രം നിര്‍മ്മിക്കുന്നതും മമ്മൂട്ടിയാണ്. ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. നിസാം ബഷീര്‍ എന്ന സംവിധായകനിലും അദ്ദേഹം പറഞ്ഞ കഥയിലുമുള്ള ആത്മവിശ്വാസം തന്നെയാണ് മമ്മൂട്ടിയെ ഈ പ്രോജക്ട് ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതും. എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍.
മമ്മൂട്ടിയെ കൂടാതെ ജഗദീഷ്, ഷറഫുദ്ദീന്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദുപണിക്കര്‍ എന്നിവരാണ് കാസ്റ്റ് ചെയ്യപ്പെട്ട ആദ്യപട്ടികയിലെ താരങ്ങള്‍. ആനന്ദ് കൃഷ്ണനാണ് ഛായാഗ്രാഹകന്‍. കൂടുതല്‍ താരനിരക്കാരെയും സാങ്കേതികപ്രവര്‍ത്തകരെയും വൈകാതെ പ്രഖ്യാപിക്കും.
അഡൈ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്, ഇബിലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് ഇത്തവണ നിസാം ബഷീറിന് വേണ്ടി എഴുതുന്നത്. ത്രില്ലറാണ് ചിത്രം. ടൈറ്റില്‍ ആയിട്ടില്ല. ചാലക്കുടിയില്‍ ഷൂട്ടിംഗ് തുടങ്ങിയശേഷം എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും.
Recent Comments