കുഞ്ചാക്കോ ബോബന് നായകനായ പ്രിയം, ഇരുവട്ടം മണവാട്ടി, ഫഹദ് ഫാസില്‍ നായകനായ ഗോഡ്സ് ഓണ്‍ കണ്ട്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹയ. ചിത്രത്തിന്റെ പുജ ഇന്നലെ കൊച്ചിയിലെ പരമാര ക്ഷേത്രത്തില്‍വച്ച് നടന്നു. പ്രശസ്ത സാഹിത്യകാരന് പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന് പോറ്റിയാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
ശക്തമായ ഒരു സാമൂഹ്യ വിഷയമാണ് ഹയ കൈകാര്യം ചെയ്യുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു കാമ്പസ് ത്രില്ലര്‍ ചിത്രമാണ് ഹയ. മാധ്യമ പ്രവത്തകനും സാഹിത്യകാരനുമായ മനോജ് ഭാരതിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
നായികാനായകന്‍ എന്ന ജനപ്രീതി നേടിയ ഷോയിലൂടെ ശ്രദ്ധേയനായ ശംഭു ഈ ചിത്രത്തിലെ പ്രധാന വേഷമണിയുന്നു. ഗുരു സോമസുന്ദരം, ലാല്‍ ജോസ്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പന്, ശ്രീരാജ്, അപര്‍ണാ ജനാര്ദ്ദനന്, അശ്വിന്, ലയ സിംസണ്‍, ശ്രീജ അജിത്ത്,, ജോര്‍ഡി പൂഞ്ഞാര്‍, ഇന്ത്യയിലെ ആദ്യ വീല്‍ചെയര്‍ ടി.വി. ആങ്കറായ വീണ വേണുഗോപാല്‍, സനല്‍ കല്ലാട്ട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മസാലാ കോഫി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വരുണ്‍ സുനിലാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സിക്സ് സില്വര്സോള്സ് സ്റ്റുഡിയോയുടെ ബാനറില്‍ നീലേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജിജു സണ്ണി ഛായാഗ്രഹണവും അരുണ്‍ തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സാബുറാമും കോസ്റ്റ്യും ഡിസൈനര്‍ അരുണ്‍ മനോഹറുമാണ് കൈകാര്യം ചെയ്യുന്നത്. മേക്കപ്പ് ലിബിന് മോഹന്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുഗതന്, പ്രൊജക്റ്റ് ഡിസൈനര്‍ സണ്ണി തഴുത്തല, പ്രൊഡക്ഷന്‍ എക്സികുട്ടീവ് വിജയ് ജി.എസ്., പ്രൊഡക്ഷന്‍ കണ്ട്രോളര് മുരുകന് എസ്., വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്. സ്റ്റില്‍സ് അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഏപ്രില്‍ രണ്ടിന് ഹയയുടെ ചിത്രീകരണം ആരംഭിക്കും. മൈസൂര്‍, നിലമ്പൂര്‍, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
Recent Comments