ബ്രേവ് ഹാര്‍ട്ട് എന്ന സിനിമ പരമ്പരയിലൂടെ ലോക പ്രേക്ഷരുടെ ഹൃദയം കീഴടക്കിയ ഹോളിവുഡ് താരം ബ്രൂസ് വില്ലീസ് അഭിനയരംഗത്ത് നിന്ന് പിന്മാറി. താരത്തിന്റെ കുടുംബമാണ് ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. ആശയവിനിമയ ശേഷി ഇല്ലാതാകുന്ന അഫാസിയ രോഗം ബ്രൂസിന് സ്ഥിരീകരിച്ചിരുന്നു. സംസാരശേഷിയും എഴുതുവാനും ഭാഷ കൈകാര്യം ചെയ്യുവാനും സാധിക്കാത്ത വണ്ണം സാരമായി തലച്ചോറിനെ ബാധിക്കുന്ന ഈ അസുഖം കാരണമാണ് താരം അഭിനയരംഗത്ത് നിന്ന് പിന്മാറുന്നത്.
ബ്രൂസിന്റെ ആരാധകരെ ഒരു കാര്യം അറിയിക്കുന്നുവെന്ന മുഖവുരയോടെയായിരുന്നു താരത്തിന്റെ മകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വിവരം പുറത്തുവിട്ടത്. അദ്ദേഹം കുറച്ച് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശയവിനിമയശേഷി നഷ്ടപ്പെടുകയും ചെയ്തതിനാല്‍ അഭിനയരംഗത്ത് പിന്മാറുകയാണ് എന്നാണ് കുടുംബം അറിയിച്ചത്.
1980 ല്‍ ആരംഭിച്ച ബ്രൂസിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത് ആക്ഷന്‍ ചിത്രമായ ‘ഡൈ ഹാര്‍ഡി’ലെ ‘ജോണ്‍ മക്ലൈന്‍’ എന്ന വേഷമായിരുന്നു. റൊഡെറിക് തോര്‍പ്പിന്റെ ‘നത്തിംഗ് ലാസ്റ്റ്സ് ഫോര്‍എവെര്‍’ എന്ന നോവലിന്റെ ചലച്ചിത്രാവിഷകാരമാണിത്. ‘ഡൈ ഹാര്‍ഡ് 2’ (1990), ‘ഡൈ ഹാര്‍ഡ് വിത്ത് എ വെഞ്ച്യന്‍സ്’ (1995), ‘ലിവ് ഫ്രീ ഓര് ഡൈ ഹാര്‍ഡ്’ (2007) എന്നിവയാണ് പരമ്പരയിലെ മറ്റ് ചിത്രങ്ങള്‍. ബ്രൂസ് വില്‍സ് ടെലിവിഷന്‍ സീരീസുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പള്‍പ് ഫിക്ഷന്‍, സിക്സ്ത് സെന്‍സ് തുടങ്ങിയ നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Recent Comments