ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞാരാധിക, മമ്മൂട്ടിയെ കാണണം എന്ന് ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
‘ഹലോ മമ്മൂട്ടി അങ്കിള്‍ നാളെ എന്റെ ബര്‍ത്ത്ഡേ ആണ്. നാളെ എന്നെ ഒന്ന് വന്നു കാണുമോ? ഞാന്‍ അങ്കിളിന്റെ വലിയ ഫാനാണ്’ എന്ന് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം തന്നെ വൈറലാവുകയും ചെയ്തിരുന്നു.
പിന്നീട് തികച്ചും യാദൃശ്ചികമായാണ് മമ്മൂട്ടി കുഞ്ഞാരാധിക കിടന്ന അതേ ആശുപത്രിയില്‍ എത്തിയത്. അവിടെയുള്ള ഡോക്ടര്‍മാര്‍ താരത്തെ ഈ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മമ്മൂട്ടി കുട്ടിയെ കാണുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. ഓര്‍മ്മ നഷ്ടപ്പെടുന്ന അപൂര്‍വ രോഗമാണ് ഈ കുട്ടിക്ക്.
നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. തന്റെ കുഞ്ഞാരാധികയ്ക്ക് പിറന്നാളാശംസകള്‍ നേര്ന്നതിനുശേഷമായിരുന്നു താരം മടങ്ങിയത്.
Recent Comments