നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ചാന്‍സിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി അഞ്ചുമന ക്ഷേത്രത്തില്‍വച്ച് നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., സംവിധായകന് വിനയന്, ചാന്‍സിന്റെ നിര്‍മ്മാതാക്കള്‍, താരങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം പങ്കെടുത്തിരുന്നു. നിലവിളക്കിലെ ആദ്യ ദീപം തെളിയിച്ചത് നിര്‍മ്മാതാവ് രാജേഷ് രാജിന്റെ അമ്മ ഓമന എസ്. നായരായിരുന്നു. എ.എം. ആരിഫ് എം.പി. സ്വിച്ചോണ്‍ കര്‍മ്മവും സംവിധായകന് വിനയന് ക്ലാപ്പും അടിച്ചു.
അമിത് ചക്കാലയ്ക്കല്‍, രുദ്ര, ഗുരു സോമസുന്ദരം, അനാര്‍ക്കലി മരയ്ക്കാര്‍, സുധീര്‍ കരമന, അലന്‍സിയര്‍, സാബു തരികിട, അര്ജുന് ഗോപാല്‍, ശ്യാം മോഹന്‍, ഹരീഷ് കണാരന്, നിര്‍മല്‍ പാലാഴി, കിച്ചു ടെല്ലസ്, ബിറ്റോ ഡേവീസ്, ചെമ്പില്‍ അശോകന്, വിനീത് തട്ടില്‍, സോണിയ തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ക്യാപ്ടന് മൂവീ മേക്കേഴ്സിന്റെയും നബീഹ മൂവീ പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് രാജ്, നുഫൈസ് റഹ്മാന്, ഹരിദാസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സസ്പെന്സില് പൊതിഞ്ഞു പറയുന്ന ഒരു അതിജീവനകഥയാണ് ചാന്സിന്റേത്. ഒരു ദിവസത്തിലാണ് ഈ കഥ നടക്കുന്നത്. കൊച്ചി പട്ടണത്തിന്റെ മൂന്നിടങ്ങളിലായി നടക്കുന്ന മൂന്ന് കഥകള്‍. അന്ന് രാത്രിയോടെ ഈ മൂന്ന് കഥകളിലെയും കഥാപാത്രങ്ങള്‍ ഒരിടത്ത് സന്ധിക്കപ്പെടുന്നിടത്താണ് ചാന്‍സ് ഉദ്വേകഭരിതമാകുന്നത്.
ഷാന്‍ റഹ്മാന് സംഗീതവും അഖില്‍മോഹന്‍ എഡിറ്റിംഗും ത്യാഗു തേവന്നൂര്‍ കലയും പ്രദീപ് രംഗന് ചമയവും അശോകന് ആലപ്പുഴ വസ്ത്രാലങ്കാരവും മനോജ് കാരന്തൂര്‍ പ്രൊഡക്ഷന്‍ കണ്ട്രോളറും രാജീവ് പെരുമ്പാവൂര്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും സംഘട്ടനം മാഫിയ ശശിയും നിര്‍വ്വഹിക്കുന്നു. സ്റ്റില്‍സ് അന്‍വര്‍ പട്ടാമ്പി. വാര്‍ത്താപ്രചരണം എ.എസ്. ദിനേശ്.
Recent Comments