ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. അമ്പതു ദിവസത്തിലേറെ എടുത്താണ് ചിത്രീകരണം പൂര്ത്തിയാക്കിയെതന്നെ നിര്‍മ്മാതാക്കളിലൊരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട് പറഞ്ഞു. ടൈനിഹാന്ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളം, അപ്പന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
ശ്രീനാഥ് ഭാസിയും ആന്‍ ശീതളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിഷ് കണാരന്’, ഗ്രേസ് ആന്റണി, ജോണി ആന്റണി. ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു, ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍ എന്നിവരും താരനിരയിലുണ്ട്.
കഥാപുരോഗതിയില്‍ നിര്‍ണ്ണായക സ്ഥാനമുള്ളൊരു കഥാപാത്രത്തെ സണ്ണി വെയ്നും അവതരിപ്പിക്കുന്നു.
പ്രണയത്തിനും സംഗീതത്തിനും നര്‍മ്മത്തിനും ഏറെ പ്രാധാന്യം നല്കിയ ക്ലീന്‍ എന്റര്‍ടൈനറാണ് ചിത്രമെന്ന് സംവിധായകന് ബിജിത്ത് ബാല പറഞ്ഞു. പ്രദീപ് കുമാര്‍ കാവും തറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന് വിഷ്ണുപ്രസാദാണ് ഛായാഗ്രാഹകന്‍. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments