അനൂപ് പന്തളം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷഫീക്കിന്റെ സന്തോഷം. ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദനാണ്. മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന് ഫിലിംസ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 16 ന് ഈരാറ്റുപേട്ടയില്‍ തുടങ്ങും. ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ രണ്ട്് ദിവസത്തെ ഷൂട്ടിംഗ് ദുബായിലുണ്ടാകും.
രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ദിവ്യ പിള്ളയും ആത്മിയ രാജനും. മനോജ് കെ. ജയന്, ബാല, ഷഹീന് സിദ്ധിക്ക്, മിഥുന് രമേഷ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഷഫീക്കിന്റെ സന്തോഷത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും അനൂപ് പന്തളമാണ്. മേപ്പടിയാന് കഴിഞ്ഞതിനുപിന്നാലെയാണ് അനൂപ് ഇതിന്റെ കഥയുമായി ഉണ്ണിമുകുന്ദനെ സമീപിക്കുന്നത്. കഥ കേട്ടപ്പോള്‍തന്നെ ഉണ്ണിക്ക് ഇഷ്ടമായി. അതുതന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. ‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്നാണ് ഉണ്ണി മുകുന്ദന് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.
ഷാന്‍ റഹ്മാനാണ് ഷഫീക്കിന്റെ സന്തോഷത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. എല്‍ദൊ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും ശ്യാം കാര്ത്തികേയന് പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വ്വഹിക്കുന്നു. വിനോദ് മംഗലത്താണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. വിപിന്‍ കുമാര്‍ പ്രൊമോഷന് കണ്‍സള്‍ട്ടന്റുമാണ്.
Recent Comments