ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാന മേലങ്കിയണിയുന്നു. മലയാളത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന് പേരുമിട്ടു- ഒറ്റ. ഇന്നലെ എറണാകുളം ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങില്‍വച്ചായിരുന്നു ടൈറ്റില്‍ ലോഞ്ച്.
ആസിഫ് അലിയാണ് ഒറ്റയിലെ നായകന്. സത്യരാജ്, ആദില്‍ ഹുസൈന്, രഞ്ജിപണിക്കര്‍, സിദ്ധിക്ക്, ഇന്ദ്രന്‍സ്, അര്ജുന് അശോകന്, ജാഫര്‍ ഇടുക്കി, ബൈജു പൂക്കുട്ടി, ശോഭന, രോഹിണി, ലെന, ദിവ്യ ദത്ത, ദേവി നായര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
ചില്‍ഡ്രന്‍ റീയുണൈറ്റഡ് യു.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഒറ്റ നിര്‍മ്മിക്കുന്നത്. റസൂല്‍ പൂക്കുട്ടി ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണക്കമ്പനിയാണ് റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സ്. ഇതിന്റെ ലോഞ്ചും ഇന്നലെ നടന്നു.
മുംബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവന സംഘടനയായ സമറ്റോളിന്റെ സ്ഥാപകന്‍ എസ്. ഹരിഹരന്റെ ഉടമസ്ഥതയിലുള്ളതാണ് ചില്‍ഡ്രന്‍ റീയുണൈറ്റഡ് യു.പി. എന്ന കമ്പനി. എസ്. ഹരിഹരന്റെ ജീവിതാനുഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒറ്റയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 25 ന് പാലക്കാട് ആരംഭിക്കും. ഏഴ് ദിവസത്തെ ഷൂട്ടാണ് ആദ്യം പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനുശേഷം ഒക്ടോബറിലാണ് സെക്കന്റ് ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുന്നത്. ഹൈദരാബാദോ ചെന്നൈയോ ആയിരിക്കും ലൊക്കേഷന്‍.
റസൂല്‍ ചിത്രത്തിന്റെ ഗാനവിഭാഗം കൈകാര്യം ചെയ്യുന്നത് റഫീക്ക് അഹമ്മദും എം. ജയചന്ദ്രനും ചേര്‍ന്നാണ്. അരുണ്‍വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹനും പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബുവുമാണ്.
Recent Comments