ജീത്തുജോസഫ് ചിത്രങ്ങളുടെ ലൊക്കേഷനില്‍വച്ചാണ് സുധീഷ് രാമചന്ദ്രനെ പരിചയം. ജീത്തുവിന്റെ സംവിധാന സഹായിയായിരുന്നു സുധീഷ് രാമചന്ദ്രന്. അടുത്ത സൗഹൃദമില്ലെങ്കിലും നാളെ പൂജയ്ക്കൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന് സുധീഷ് രാമചന്ദ്രനാണെന്ന് അറിഞ്ഞത് വൈകിയാണ്.
തന്നോടൊപ്പം നില്ക്കുന്നവര് വേഗം സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്ന സംവിധായകരുടെ കൂട്ടത്തിലാണ് ജീത്തുവും. ജീത്തുവിന്റെ സമ്മര്‍ദ്ദവും സുധീഷ് രാമചന്ദ്രന്റെ പുതിയ ചിത്രത്തിന് പിന്നിലുണ്ട്.
കേട്ട അനവധി കഥകളില്‍ സുധീഷിന് ഏറ്റവും ഇഷ്ടമായത് രഞ്ജിത്തും ഉണ്ണിയും വന്നുപറഞ്ഞ ഒരു തില്ലര്‍ കഥയായിരുന്നു. ഗുരുവിനെപോലെ ത്രില്ലര്‍ കഥകളോട് പ്രത്യേക മമത സുധീഷിനുണ്ട്.
ത്രില്ലറാണെങ്കിലും ഒരു സ്ത്രീപക്ഷ സിനിമയാണ്. അപര്‍ണ്ണ ബാലമുരളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം കലാഭവന്‍ ഷാജോണുമുണ്ട്. ഹരീഷ് ഉത്തമന്, സിദ്ധാര്‍ത്ഥ് മേനോന്, സിദ്ധിക്ക്, ജാഫര്‍ ഇടുക്കി, ദിനേഷ് പ്രഭാകര്‍, ഷാജു ശ്രീധര്‍, ജയന് ചേര്‍ത്തല, സജിത്ത് ഗോപു, ഭാഗ്യരാജ് അങ്ങനെ വേറെയും താരങ്ങളുണ്ട്.
ചിത്രത്തിന് ടൈറ്റില്‍ ആയിട്ടുണ്ട്. നാളെയാണ് സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചും. അതുവരെ ഞങ്ങളും ടൈറ്റില്‍ വെളിപ്പെടുത്തുന്നില്ല.
പൂജയ്ക്ക് പിന്നാലെ ഒന്നുരണ്ട് ഷോട്ടുകള്‍ പകര്‍ത്തുന്നുണ്ടെങ്കിലും ഏപ്രില്‍ 25 മുതലാണ് ഷൂട്ട് തുടങ്ങുന്നത്. കുറ്റിക്കാനം, വണ്ടിപെരിയാര്‍, കുമളി, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
എ ആന്റ് വി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ വരുണും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ജിതിനും കോസ്റ്റിയൂം ധന്യ ബാലകൃഷ്ണനും മേക്കപ്പ് ജിതേഷ് പൊയ്യയും കലാസംവിധാനം അരുണ്‍ മോഹനനും നിര്‍വ്വഹിക്കും. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. റിന്നി ദിവാകരനും വിനോഷ് കൈമളുമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ്.
Recent Comments