സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമും വ്യവസായ സംരംഭകന് ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്ന് ആരംഭിക്കുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് തീയേറ്റര്‍ ഓഫ് ഡ്രീംസ്. ഇന്നലെയായിരുന്നു ഈ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം. ടൊവിനോ തോമസ്, ഷാജി കൈലാസ്, എസ്.എന്‍. സ്വാമി, ബി. ഉണ്ണികൃഷ്ണന്, സിബി മലയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കുകൊണ്ടു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയനുവേണ്ടി വേണു സംവിധാനം ചെയ്യുന്ന കാപ്പയാണ് ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രം. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജുവാര്യര്‍, അന്നാ ബെന്‍ എന്നിവരാണ് കാപ്പയിലെ പ്രധാന താരനിരക്കാര്‍. മെയ് 20 ന് കാപ്പയുടെ ചിത്രീകരണം ആരംഭിക്കും.
തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ഡാര്‍വിനാണ്. ജിനു എബ്രഹാം കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന്റെ പേര് അന്വേഷിപ്പിന്‍ കണ്ടെത്തും എന്നാണ്. ടൊവിനോ തോമസാണ് നായകന്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ തുടങ്ങും. വന്‍ താരനിരയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Recent Comments