ഇന്നലെയാണ് സുരേഷ്ഗോപി ഭാര്യ രാധികയ്ക്കും മക്കളായ ഗോകുല്‍, മാധവ്, ഭാഗ്യ, ഭവനിക്കുമൊപ്പം കൊടുങ്ങല്ലൂര്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. രാവിലെ 7 മണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന സുരേഷ്ഗോപിയും കുടുംബവും ദേവി കണ്‍നിറയെ കണ്ട് തൊഴുതു. ദേവിക്ക് ഉടവാളും ചിലമ്പും പട്ടും കാണിക്കയായി അര്‍പ്പിച്ചു. മൂന്നു തവണ ക്ഷേത്രപ്രദക്ഷിണം ചെയ്ത് പുറത്തിറങ്ങിയ അവര്‍ നേര്‍ച്ചയായി 31 നാളികേരം ഉടച്ചു. അതിനുശേഷമാണ് തൃശുര് പാറമേക്കാവ് ദേവിക്ഷേത്രത്തിലേയ്ക്ക് തിരിച്ചത്. ഒന്‍പതരയോടെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. നേര്‍ച്ചയായി ദേവിക്ക് പട്ടും താലിയും സമര്‍പ്പിച്ചു. തൃശൂര്‍ പൂരത്തിന്റെ ആദ്യത്തെ കുടസമര്പ്പണവും സുരേഷ്ഗോപിയാണ് നിര്‍വ്വഹിച്ചത്.
മെയ് 8 ന് രാവിലെ 11 ന് തൃശൂര്‍പൂരത്തിന്റെ ഭാഗമായി നടക്കുന്ന പാറമേക്കാവിന്റെ ആനച്ചമയ പ്രദര്‍ശനത്തിന് പങ്കുകൊള്ളാന്‍ ദേവസ്വം ഭാരവാഹികള്‍ സുരേഷ്ഗോപിയെ ഔദ്യോഗികമായി ക്ഷണിച്ചു. എത്തുമെന്ന് അദ്ദേഹവും സമ്മതവും അറിയിച്ചു. തുടര്‍ന്നായിരുന്നു മടക്കയാത്ര.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments