പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുറച്ചുമുമ്പാണ് മരണം സ്ഥിരീകരിച്ചത്. 72 വയസ്സായിരുന്നു.
ഐ.വി. ശശി സംവിധാനം ചെയ്ത ഞാൻ, ഞാൻ മാത്രം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു ജോണ്‍പോളിന്റെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അക്കാലത്തെ പ്രശസ്തരായ ഒട്ടുമിക്ക സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. നൂറിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. യാത്ര, ഓര്‍മ്മയ്ക്കായി, സന്ധ്യ മയങ്ങുംനേരം, കാറ്റത്തെ കിളിക്കൂട്, കാതോട് കാതോരം, ഉത്സവപ്പിറ്റേന്ന് എന്നിവ അദ്ദേഹം തിരക്കഥ രചിച്ച സിനിമകളില്‍ ചിലതാണ്.
Read: ജോണ്‍പോളിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും
കാനറാബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍പോള്‍ ആ ജോലി രാജിവച്ചിട്ടാണ് സിനിമയിലേയ്ക്ക് ഇറങ്ങിതിരിച്ചത്. സാംസ്കാരിക സംഘടനയായ മാക്ടയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. എം.ടി. വാസുദേവന്‍ സംവിധാനം ചെയ്ത ചെറുപുഞ്ചിരി എന്ന ചലച്ചിത്രം നിര്‍മ്മിച്ചതും ജോണ്‍പോളാണ്.
Recent Comments