എയര്‍ ഡെക്കാന്‍ സ്ഥാപകനായിരുന്ന ജി.ആര്. ഗോപിനാഥന്റെ ജീവിതകഥയെ അവലംബിച്ച് സുധ കൊങ്കര, സൂര്യയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു സൂററൈപോട്ര്. തമിഴില്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ചിത്രം ഇപ്പോള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നതും സുധ കൊങ്കരയാണ്. തമിഴില്‍ സൂര്യ ചെയ്ത കഥാപാത്രത്തെ അക്ഷയ് കുമാറും അപര്‍ണ ബാലമുരളി ചെയ്ത വേഷം രാധിക മദനും ചെയ്യുന്നു.
ഇന്നലെ മുംബയില്‍വച്ചായിരുന്നു ചിത്രത്തിന്റെ പൂജ. ചടങ്ങില്‍ പങ്കുകൊള്ളാന്‍ സൂര്യയും എത്തിയിരുന്നു. സംവിധായകന് ബാലയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നാണ് സൂര്യ മുംബയിലെത്തിയത്. ‘ഇതൊരു പുതിയ തുടക്കം. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഉണ്ടാകണം.’ അക്ഷയ്കുമാറിനോടൊപ്പമുള്ള ചിത്രം ട്വറ്ററില്‍ പങ്കുവച്ച് സൂര്യ കുറിച്ചു.
A new begining… need all your love and blessings!! @akshaykumar @Sudha_Kongara @gvprakash @CaptGopinath @CapeOfGoodFilm @Abundantia_Ent @2D_ENTPVTLTD pic.twitter.com/R69zacDR70
— Suriya Sivakumar (@Suriya_offl) April 25, 2022
Recent Comments