ഇന്ന് രാവിലെ ഗുരുവായൂരില്‍വച്ച് വിവാഹിതയായ നടി മൈഥിലിയുടെ വിവാഹ റിസപ്ഷന് എറണാകുളത്തെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കും. വൈകിട്ട് ഏഴ് മണിമുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക. സിനിമാപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കുകൊള്ളും.
ഇടപ്പള്ളി സ്വദേശി സമ്പത്താണ് മൈഥിലിയെ വിവാഹം കഴിച്ചിരിക്കുന്നത്. ആര്കിടെക്ട്ച്ചറാണ് സമ്പത്ത്. ‘ലൗ കം ആറേഞ്ച്ഡ് മാര്യേജ്’ എന്നാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് മൈഥിലി പ്രതികരിച്ചത്.
ഇരുകുടുംബങ്ങളുടെയും ആഗ്രഹപ്രകാരമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് വിവാഹചടങ്ങുകള്‍ നടത്തിയത്. വിവാഹചടങ്ങില്‍ കുടുംബാംഗങ്ങളെകൂടാതെ അടുത്ത ബന്ധുക്കള്‍മാത്രമാണ് പങ്കെടുത്തത്. ജന്മംകൊണ്ട് പത്തനംതിട്ട സ്വദേശിയാണെങ്കിലും മൈഥിലി ഇപ്പോള്‍ കുടുംബസമേതം താമസിക്കുന്നത് തിരുവനന്തപുരത്താണ്.
Recent Comments