ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എഫ്.എം. റേഡിയോ ബാന്റായ റേഡിയോ മിര്‍ച്ചി ഏര്‍പ്പെടുത്തിയ 12-ാമത് മിര്‍ച്ചി മ്യൂസിക് സൗത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച് 20 ന് ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയില്‍വച്ചായിരുന്നു അവാര്‍ഡ് ദാന ചടങ്ങുകള്‍. ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സംവിധായകന് പ്രിയദര്ശനില്നിന്നും ഗായിക സുജാത ഏറ്റുവാങ്ങി. മികച്ച സംഗീതസംവിധായകന് എം. ജയചന്ദ്രനും മികച്ച ഗായകന് സൂരജ് സന്തോഷും ഗായിക കെ.എസ്. ചിത്രയുമാണ്, ഹരിനാരായണനാണ് മികച്ച ഗാനരചയിതാവ്. ജസ്റ്റിന് വര്‍ഗീസിന്റെ ‘മ്യാവു’ ആല്‍ബം ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടത് സൂഫിയും സുജാതയിലെ ‘വാതുക്കലെ വെള്ളരിപ്രാവ്’ എന്ന് തുടങ്ങുന്ന ഗാനവുമാണ്.
പൂര്‍ണ്ണ അവതരിപ്പിച്ച നൃത്തവും ശ്വേതാമോഹന്‍, വിപിന്‍ സേവ്യര്‍, വിവേകാനന്ദന്, അഞ്ജു ജോസഫ് എന്നിവരുടെ പാട്ടുകളും അവാര്‍ഡ് സന്ധ്യയ്ക്ക് ശോഭയേകി. സംഗീത സംവിധായകന് അര്ജുന് മാസ്റ്ററിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് വേണുഗോപാലും എം. ജയചന്ദ്രനും നടത്തിയ ഗാനമാലികയും ശ്രദ്ധേയമായി.
അനൂപ് കൃഷ്ണനും ആര്.ജെ. വര്‍ഷയുമായിരുന്നു പരിപാടിയുടെ അവതാരകര്‍. മെയ് 1 ന് ഈ അവാര്‍ഡ് സന്ധ്യ ഏഷ്യനെറ്റ് പ്ലസ് സംപ്രേക്ഷണം ചെയ്യും.
Recent Comments