ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പീരുമേട്ടിലെ ലഷ്മി കോവില്‍ എസ്റ്റേറ്റില്‍ നടന്നുവരികയാണ്. ഇന്ന് ഏപ്രില്‍ 29 വെള്ളിയാഴ്ച്ച പരിശുദ്ധ റംസാന് നോയമ്പിന്റെ അവസാനത്തെ വെള്ളിയാഴ്ച്ച, നോമ്പുകാലത്തെ ഈ വെള്ളിയാഴ്ച്ചക്ക് ഏറെ പ്രസക്തിയുണ്ട്. സെറ്റില്‍ ഈ ദിവസത്തിന്റെ പ്രാധാന്യം ഒരു ഇഫ്താര്‍ വിരുന്നിലൂടെ ആഘോഷിക്കുകയുണ്ടായി. ബിജു മേനോന്, ഗുരു സോമസുന്ദരം, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ശ്യാം ജേക്കബ്ബ്, ശാന്തി പ്രിയ (ദൃശ്യം 2 ഫെയിം) തുടങ്ങിയവരും നിരവധി ജൂനിയര്‍ കലാകാരന്മാരും അണിയറ പ്രവര്‍ത്തകരും ഈ സ്നേഹവിരുന്നില്‍ പങ്കുകൊണ്ടു.
സംവിധായകന് ദീപു അന്തിക്കാട്, ബിജു മേനോന്, അലന്‍സിയര്‍, ഗുരു സോമസുന്ദരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്നതാണ് ഈ സ്നേഹവിരുന്നെന്ന് ആശംസകള്‍ നേര്‍ന്നവര്‍ അനുസ്മരിച്ചു. പി.ആര്.ഒ. വാഴൂര്‍ ജോസ്. ഫോട്ടോ സിബി ചീരന്‍.
Recent Comments