‘അന്ന് ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന എന്റെ അടുത്ത് കൂട്ടുക്കാരന് ശ്രീനാഥ് ഒരാളെ പരിചയപ്പെടുത്തി. ‘എടാ ഇതാണ് ഞാന്‍ പറഞ്ഞ വിഷ്ണു ഉണ്ണി കൃഷ്ണന്’ ഞാന്‍ അവനു കൈ കൊടുത്ത് ക്രിക്കറ്റ് കളിക്കാന്‍ ക്ഷണിച്ചു. അന്ന് ഞാനും അവനും ചേര്‍ന്ന് ഓടി കുറച്ചു റണ്ണുകള്‍ എടുത്തു. ആ ഓട്ടം ഓടിയോടി ഒരു സിനിമയുടെ സംവിധാനത്തിന്റെ പടിവാതിലില്‍ വന്നു നില്ക്കുന്നു. ഇന്ന് വരെയുള്ള എല്ലാ സംവിധായകരുടെയും മുന്നില്‍ തല കുനിച്ച് പ്രണമിച്ചു കൊണ്ട്, നിങ്ങളെ മാത്രം വിശ്വസിച്ച്, കുറെ അമ്മമാരുടെ ആശിര്‍വാദത്തോടെ ഞങ്ങള്‍ വെടിക്കെട്ടിനു തിരി കൊളുത്തുന്നു’ ഇന്ന് രാവിലെ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണിത്.
ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് സിനിഗ്രൗണ്ടില് എത്തിയതുവരെയുള്ള അവരുടെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഹ്രസ്വചരിത്രം ആ വരികളിലുണ്ട്. അതിന്റെ തുടര്‍ച്ചയാണ് അവര്‍ സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന ചിത്രം. ഇന്ന് രാവിലെ എളങ്ങുന്നപ്പുഴ പൂക്കാട് ഭഗവതി ക്ഷേത്രത്തില്‍വച്ചായിരുന്നു ചിത്രത്തിന്റെ പൂജ. പൂജയ്ക്ക് പിന്നാലെ ഷൂട്ടിംഗും ആരംഭിച്ചു.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രീങ്ങള്ക്കുശേഷം ബിബിന്ജോര്ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി വെടിക്കെട്ടിനുണ്ട്. മറ്റ് ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി വെടിക്കെട്ടിലെ തിരക്കഥാകൃത്തുക്കള്‍ മാത്രമല്ല സംവിധായകരുമാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവരാണ്. ഐശ്വര്യ അനില്‍കുമാറും ശ്രദ്ധാ ജോസഫുമാണ് വെടിക്കെട്ടിലെ നായികമാര്‍. നായികമാരെ കൂടാതെ ഈ ചിത്രത്തില്‍ ഇരുനൂറോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ബാദുഷ സിനിമാസിന്റെയും പെന്‍ ആന്റ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം. ബാദുഷയും ഷിനോയ് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷിത്ത് ലാലാണ് സഹനിര്‍മ്മാതാവ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സുമാണ്.
രതീഷ് റാം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മ്മന്‍ വള്ളികുന്നാണ്. സ്റ്റില്‍സ് അജി മസ്കറ്റ്.
Recent Comments