രാജീവ് പിള്ളയെ നായകനാക്കി സൂര്യന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കൂര്‍ഗില്‍ പൂര്‍ത്തിയായി. സമുദ്രക്കനിയുടെ സംവിധാന സഹായിയായിരുന്നു സൂര്യന്. സൂര്യന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. ടൈറ്റില്‍ ആയിട്ടില്ല.
രാജീവ് പിള്ള പങ്കെടുക്കുന്ന ഫൈറ്റ് സീനിന്റെ ഒരു ഷോട്ട് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. മലയാളി കൂടിയായ അഷ്റഫ് ഗുരുക്കളാണ് ഫൈറ്റ് മാസ്റ്റര്‍.
‘ഫൈറ്റ് സീനില്‍ റോപ്പുകളൊന്നും ഉപയോഗിച്ചില്ല. ഡ്യൂപ്പും ഉണ്ടായിട്ടില്ല. വളരെ സ്വാഭാവികമായ രീതിയിലുള്ള ആക്ഷന്‍ കോറിയോഗ്രാഫിയാണ് ഗുരുക്കള്‍ ചെയ്യുന്നത്.’ രാജീവ് പിള്ള പറഞ്ഞു.
രാജീവിനെ കൂടാതെ ഹരീഷ് പേരടിയും അഭിഷേക് അഗസ്റ്റിനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നഡ നടി യുക്തയാണ് നായിക. സിത്താരയാണ് മറ്റൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സെക്കന്റ് ഷെഡ്യൂള്‍ ബാംഗ്ലൂരില്‍ തുടങ്ങും.
Recent Comments