മികച്ച ഛായാഗ്രഹണത്തിനുള്ള പന്ത്രണ്ടാമത് ദാദ ഫാല്‍കെ അവാര്‍ഡ്
നൗഷാദ് സംവിധാനം ചെയ്ത പുല്ല് എന്ന ചിത്രത്തിലെ ഛായാഗ്രാഹകന്‍ നിസ്മല് നൗഷാദിന് ലഭിച്ചു. സിനായി പിക്ചര്‍സിന്റെ ബാനറില്‍ തോമസ് സജയ് എബ്രഹാം, നിഖില്‍ സേവിയര്‍, ദീപിക തയാല് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചത്.
റിലീജിയസ് പൊളിറ്റിക്സ് മുന്നോട്ടു വെക്കുന്ന ചിത്രം ഇരുപതോളം ചലച്ചിത്ര മേളകളില്‍ നിന്നും എട്ട് അവാര്‍ഡുകള്‍ നേടി. കൂടാതെ മികച്ച ഛായഗ്രഹണത്തിന് കല്‍ക്കട്ട ഇന്റര്‍നാഷണല്‍ കള്‍ട് ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം മുന്നേ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചുരുളി, നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി,മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സുര്‍ജിത് ഗോപിനാഥ് ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റിന ഷാജി, കുമാര്സേതു, ക്രിസ്വേണുഗരിപ്രസാദ് ഗോപിനാദന്‍, വൈശാഖ് രവി, ബിനോജ് കുളത്തൂര്‍, ചിത്ര പ്രസാദ്, ബിനു കെ പ്രകാശ്, ഫൈസല്‍ അലി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം സഞ്ജയ് പ്രസന്നന്, ചിത്ര സംയോജനം ഹരി ദേവകി, കലാ സംവിധാനം രോഹിത് പെരുമ്പടപ്പില്‍, മേക്കപ്പ് & സംഘട്ടനം അഖില്‍ സുരേന്ദ്രന്, കളറിസ്റ്റ് രജത്രാ രാജഗോപാല്‍ ഗാനരചന അമല്‍ നൗഷാദ്,റെക്കോര്‍ഡിങ് മിക്സര്‍ സിനോയ് ജോസഫ്, സൗണ്ട് ഡിസൈന്‍ അതുല്‍ വിജയന്, ദില്‍രാജ് ഗോപി, സഞ്ജയ് പ്രസന്നന്, വസ്ത്രാലങ്കാരം ശരത് VJ, കാസ്റ്റിംഗ് പാര്‍ട്ണര്‍ ചാന്‍സ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് അബ്സര്‍ ടൈറ്റസ്, ബിനു കെ. പ്രകാശ്, ആദര്‍ശ് കെ. അച്യുതന്, ലാല്‍ കൃഷ്ണമുരളി, ശ്രീ രാഗ് ജയന്, കാവ്യ രാജേഷ്, മഹിമ രാധാകൃഷ്ണന്, ചീഫ് അസ്സോസിയേറ്റ് ക്യാമറ ആദില്‍ അഹമ്മദ്, ഷെറില്‍ ലാല്‍ എം.കെ, അസോസിയേറ്റ് ക്യാമറ ഫെല്‍ഡസ് ഫ്രഡി. ചിത്രത്തിന്റെ ട്രൈലര്‍ ഉടന്‍ പുറത്തിറങ്ങും.
ജയ്ഭീം (മികച്ച ചിത്രം), രാജ് മഡിരാജു (മികച്ച സംവിധായകന്, ചിത്രം: ഗ്രേ), ഫര്ഹാന് അക്തര്‍ (മികച്ച നടന്, ചിത്രം: തൂഫാന്), ദഗര് ടുഡു (മികച്ച നടി, ചിത്രം: ആശ) എന്നിവയാണ് മറ്റ് ശ്രദ്ധേയ പുരസ്കാരങ്ങള്‍.
Recent Comments