നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജീഷാ വിജയനും പ്രിയാവാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഇതാദ്യമായിട്ടാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെയ് 12 ന് ഗോകുലം കണ്വെന്ഷന് സെന്ററില്‍വച്ച് നടക്കും. മെയ് 13 ന് ഷൂട്ടിംഗ് തുടങ്ങും. ഏറ്റുമാനൂര്‍, കിടങ്ങൂര്‍, വയല എന്നിവിടങ്ങളാണ് ലൊക്കേഷന്‍.
കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ ഒരുങ്ങുന്നത്. ബോബി സഞ്ജയ്യുടെ കഥയ്ക്ക് ജാസിം ജലാലും നെല്സന് ജോസഫും ചേര്‍ന്ന് തിരക്കഥയെഴുതുന്നു.
അയ്യപ്പന് ബാനറില്‍ രജീഷ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ.വി. രജീഷാണ് നിര്‍മ്മാതാവ്. രവി മാത്യുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
രജീഷാ വിജയനെയും പ്രിയവാര്യരെയും കൂടാതെ വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍ പ്രേംപ്രകാശ്, ഷെബിന്‍ ബെന്സന്, പ്രശാന്ത് അലക്സാണ്ടര്‍, ജിയോ ബേബി എന്നിവരും അഭിനയിക്കുന്നു.
രാജവേല്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അര്‍ജു ബെന്നും പ്രൊഡക്ഷന്‍ കണ്ട്രോളര് ഷബീര്‍ മലവെട്ടത്തുമാണ്. ഷാന്‍ റഹ്മാനാണ് സംഗീത വിഭാഗത്തിന്റെ ചുമതല. വാര്‍ത്താപ്രചരണം വാഴൂര്‍ജോസ്.
Recent Comments